മുതലപ്പൊഴിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്ട്ന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ സന്ദർശനം നടത്തുന്നു.
മുതലപ്പൊഴി ഹാർബറിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊജക്റ്റ് റിപ്പോർട്ട് പരിശോധിച്ചു ഫണ്ട് അനുവദിക്കുന്നതിനായാണ് NFDB (നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ) ഉദ്യോഗസ്ഥർ മുതലപ്പൊഴിയിൽ സന്ദർശനം നടത്തുന്നത്. പരിശോധനകളുടെ ഭാഗമായി രാവിലെ 9 മണിയോടെ മുതലപ്പൊഴിയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അഞ്ചുതെങ്ങ് താഴമ്പള്ളി ഹാർബറിലും തുടർന്ന് പെരുമാതുറ ഹാർബറിലും സംഘം സന്ദർശനം നടത്തും.
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്റുവിന്റെ നേതൃത്വത്തിലാണ് സന്ദർശനം നടത്തിയത്. ഹാർബർ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ, അബീന, എന്നിവർ കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്.
മുതലപ്പൊഴി – പെരുമാതുറ ഫിഷിങ് ഹാർബർ വാർഫ്കളുടെ ശോച്യാവസ്ഥ യ്ക്ക് പരിഹാരം കാണണമെന്ന ആവിശ്യവുമായി കഴിഞ്ഞ ഡിസംബർ 22 ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിന് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ നിവേദനത്തിന്റെ (122/2023/M(P,M,A&A)) ഭാഗമായി Pradhan Mantri Matsya Sampada Yojana (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി ₹50 കോടിയുടെ പദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഈ പദ്ധതി രേഖയുടെ പരിശോധനകളുടെ ഭാഗമായാണ് കേന്ദ്രസംഘം മുതലപ്പൊഴിയിലെത്തിയത്.

