92 -മത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മാനന്ദ, ഗുരുധർമ്മ പ്രചരണ സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ, മുനിസിപ്പൽ കൗൺസിലർമാരായ രാഖി, എസ്.സതീശൻ എന്നിവർ സംസാരിച്ചു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാഗതവും തീത്ഥാടന കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ്വാമി വിരജാനന്ദഗിരി നന്ദിയും പറഞ്ഞു.