ടോൾസ്റ്റോയ് പ്രീ സ്കൂൾ സ്ഥാപകനും ബഹുഭാഷാപണ്ഡിതനും സർവവിജ്ഞാനകോശം ഡയറക്ടറുമായിരുന്ന ഡോ വെള്ളായണി അർജുനൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഗവേഷണ പ്രബന്ധത്തില്‍ മൂന്ന് ഡി ലിറ്റുകള്‍ സ്വന്തമാക്കിയ ആദ്യ വ്യക്തിയാണ്.
വെള്ളായണിയിലെ കുടുംബവീട്ടിലാണ് വിയോഗം. സര്‍വവിജ്ഞാനകോശം ഡയറക്ടറെന്ന നിലയില്‍ ശ്രദ്ധേയനായി. 2008ല്‍ പത്മശ്രീ പുരസ്കാരം ലഭിച്ചു.

