മുദാക്കൽ പഞ്ചായത്തിലെ കല്ലിൻമൂട് വാർഡിലെ അങ്കണവാടി പ്രവേശനോത്സവമാണ് ഉത്സവഛായയിൽ നാട് ആഘോഷമാക്കിയത്. രാവിലെ പ്ലാമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര ജാഥയിൽ കുട്ടികളും രക്ഷകർത്താക്കളും വാർഡു സമിതി അംഗങ്ങളും ഉൾപ്പെടെ നൂറിൽപരം ആളുകൾ പങ്കെടുത്തു.
വിളംബര ജാഥ അങ്കണവാടിയിൽ എത്തി ചേർന്നതിനു ശേഷം ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ കല്ലിൻ മൂട് വാർഡു മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പ്രശ്സ്ത ഡോക് ഡർ സി.ജി ഉണ്ണികൃഷ്ണൻ പ്രവേശനോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
റിട്ട അധ്യപകൻ സുഗുണൻ, അങ്കണവാടി വർക്കർ റീജ പ്രശീലൻ ,ഗോപി, സതീരത്നം, മഞ്ചു, കുടുംബശ്രീ ഭാരവാഹികൾ, വയോജനക്ലബംഗങ്ങൾ, കളിക്കൂട്ടം ഭാരവാഹികൾ , രക്ഷകർത്താക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു.
മുഴുവൻ കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. കല്ലിൻമൂട് ജംഗ്ഷനിൽ കല്ലിൻമൂട് പൗരസമിതിയും പുലരിയും ചേർന്ന് വിളംബര ജാഥക്ക് സ്വീകരണം നൽകി. അക്ഷരമരത്തിൽ അക്ഷരങ്ങൾ ചേർത്തു കെട്ടിയതും പുതിയ അനുഭവമായി.

