അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ കുടിവെള്ള വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജലസേചന വകുപ്പ് Executive Engineer, Assistant Engineer ഉദ്യോഗസ്ഥരുമായി വാർഡ് മെമ്പർ ദിവ്യ ഗണേഷ് ചർച്ച നടത്തി.
കാക്കകുഴി പമ്പ് ഹൗസിലെ കമ്പ്രസർ കേടായത് പരിഹരിച്ചും,പമ്പ് ചെയ്യുന്നത് ഒരു തവണ എന്നത് എണ്ണം കൂട്ടിയും നിലവിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്തി സഹായിക്കാം എന്ന് അവർ ഉറപ്പു നൽകി.
കൂടാതെ നിലവിൽ ഉള്ള കുടിവെള്ള സ്രോതസ്സ് അതെ അളവിൽ നിലനിൽക്കുകയും, എന്നാൽ ജലജീവൻ മിഷൻ മുഖേന ഗുണഭോക്താക്കളുടെ എണ്ണം വളരെ അധികം വർദ്ധിക്കുകയും,അതിലൂടെ കുടിവെള്ളത്തിന്റെ ഉപയോഗം കൂടിയതും നിലവിലെ പ്രശ്നങ്ങൾക്ക് ഒരു കാരണം ആണെന്നുള്ള വിവരം കൂടി ഞങ്ങൾ ഓർക്കണം എന്ന് ഈ ചർച്ചയിൽ ഉദ്യോഗസ്ഥർ ഓർമിപ്പിച്ചു.
ഒരാഴ്ചക്കകത്ത് ഈ പ്രശ്നത്തിന് പരിഹാരം കണ്ടില്ല എങ്കിൽ ജനകീയസമരം പ്രസ്തുത ഓഫീസ് പടിക്കൽ നടത്തേണ്ടി വരുമെന്ന് മെമ്പർ ചർച്ചയിൽ പറയുകയുണ്ടായി.


