വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ പാറകൾ മുതലപ്പൊഴിയിൽ എത്തിക്കുന്നത് പുനരാരംഭിച്ചു. നഗരൂർ , കിളിമാനൂർ ഭാഗങ്ങളിൽ നിന്നുള്ള കോറികളിൽ നിന്നാണ് പാറകൾ ടോറസ് ലോറികളിൽ മുതലപ്പൊഴിയിൽ എത്തിക്കുന്നത്.പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് സുരക്ഷയിലാണ് വാഹനങ്ങൾ മുതലപ്പൊഴിയിലെത്തിയത്.
മുതലപ്പൊഴിയിലേക്ക് പാറകൾ എത്തിക്കാനുള്ള വഴിയിൽ കലുങ്ക് തകർന്നതോടെ 3 മാസത്തിലേറെയായി പാറ എത്തിക്കുന്നത് തടസ്സപ്പെട്ടിരുന്നു. തുടർന്ന് ഇതു വഴി വന്നിരുന്ന ടോറസ് ലോറികൾ എം.സി റോഡ് വഴി വിഴിഞ്ഞത്തേക്ക് എത്തിക്കുകയായിരുന്നു .പിന്നാലെ ലത്തീൻ അതിരൂപതയുടെ സമരം വിഴിഞ്ഞത് ആരംഭിച്ചതോടെ പൂർണ്ണമായി പാറ എത്തിക്കുന്നത് തടസ്സപ്പെട്ടു
മുതലപൊഴിയിൽ സംഭരിക്കുന്ന പാറ വിഴിഞ്ഞത്തേക്ക് കടൽ മാർഗ്ഗം എത്തിക്കുകയാണ് രീതി. എന്നാൽ പൊഴിമുഖത്ത് മണ്ണൽ അടിഞ്ഞ് കൂടിയതിനാൽ കുറ്റാൻ ബാർജ്ജ് മുതലപ്പൊഴിയിൽ എത്തിക്കുന്നതിന് തടസ്സം തുടരുകയാണ്. അഴിമുഖത്തെ മണൽ ട്രജ്ജ് ചെയ്താൽ മാത്രമെ കടൽ മാർഗ്ഗം പാറ വിഴിഞ്ഞത്തേക്ക് കൊണ്ട് പോകാനാവുകയുള്ളു.

