Tuesday, August 27, 2024
HomeCHIRAYINKEEZHUഇലക്ഷൻ വാഗ്ധാനങ്ങളും നടപ്പായില്ല : ചിറയിൻകീഴ് റെയിൽവേ മേൽപ്പാലനിർമ്മാണം ഇഴയുന്നു.

ഇലക്ഷൻ വാഗ്ധാനങ്ങളും നടപ്പായില്ല : ചിറയിൻകീഴ് റെയിൽവേ മേൽപ്പാലനിർമ്മാണം ഇഴയുന്നു.

നാട്ടുകാരെ വട്ടം കറക്കി
ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം.
2016 ലാണ് ചിറയിൻകീഴ് മേൽപ്പാല നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തികൾക്ക് തുടക്കമായത്. തുടർന്ന് 2021 ജനുവരി 23 ന് പദ്ധതിയുടെ നിർമ്മാണപ്രവർത്തികളുടെ ഉൽഘാടനം നടന്നു, നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി 2021 ഡിസംബർ 13 മുതൽ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും റെയിൽവേ ഗേറ്റ് അടച്ചിടുകയും ചെയ്തു.

ഒരു വർഷത്തിനുള്ളിൽ പണിപൂർത്തിയാക്കി പാലം തുറന്നുനൽകാനുമായിരുന്നു പദ്ധതി, ഇന്നും നിർമ്മാണ പ്രവർത്തികൾ എങ്ങുമെത്താത്ത അവസ്ഥയാണ്.

ചിറയിൻകീഴ് വലിയകടയിൽ നിന്നാരംഭിച്ച് പണ്ടകശാലയ്ക്കു സമീപംവരെ 800 മീറ്ററോളം നീളത്തിലാണ് മേൽപ്പാലം നിർമിക്കുന്നത്. ചിറയിൻകീഴ്-കടയ്ക്കാവൂർ റോഡിൽ റെയിൽവേ സ്റ്റേഷനു സമീപമുള്ള ഗേറ്റിനു മുകളിലൂടെയാണ് മേൽപ്പാലനിർമാണം. 13 കോടി ചെലവിട്ട് 1.5 ഏക്കർ ഭൂമിയാണ് നിർമാണത്തിനായി ഏറ്റെടുത്തത്.

പുണെ ഐ.ഐ.ടി.യാണ് പാലത്തിന്റെ രൂപരേഖയ്ക്ക്‌ അംഗീകാരം നൽകിയത്. തുടക്കത്തിൽ നിർമാണത്തിന് വേഗതയുണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ഒച്ചിഴയുംപോലെയായി.

നിർമാണത്തിനായി ചിറയിൻകീഴ് റെയിൽവേ ഗേറ്റടച്ചതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. കടയ്ക്കാവൂർ ഭാഗത്തേക്കു പോകേണ്ട ശാർക്കര പണ്ടകശാല റോഡിന്റെ നവീകരണം വൈകിയതും വീതിക്കുറവും യാത്രക്കാരെ ദുരതത്തിലാഴ്ത്തി. പാലം നിർമാണത്തിനോടനുബന്ധിച്ച് സമീപവാസികളുടെ വഴിയടഞ്ഞത് വിവാദമായി.

ചെളിക്കെട്ടും പൈപ്പ് പൊട്ടി മാസങ്ങളോളം ശുദ്ധജലവിതരണം മുടങ്ങിയതും നാട്ടുകാരെ രോഷാകുലരാക്കിയിരുന്നു. റെയിൽവേയുടെ പണികൾക്കെടുത്ത കാലതാമസമായിരുന്നു ഏറ്റവും ഒടുവിലത്തെ തടസ്സം.

നാട്ടുകാരുടെ നിരന്തരമായ ഇടപെടലുകൾക്കൊടുവിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഒടുവിൽ ഈ വർഷം മാർച്ച് 31-ഓടെ പണികളെല്ലാം പൂർത്തിയാക്കി മേൽപ്പാലം പൂർണസജ്ജമാക്കുമെന്ന അധികൃതരുടെ ഉറപ്പുനൽകിയെങ്കിലും നടപ്പായില്ല.

തുടർന്ന്, ലോക്സഭ തിരഞ്ഞെടുപ്പ്ന്റെ ഭാഗമായി മൂന്ന് മുന്നണികളും പാലം നിർമ്മാണം ഉടൻ പൂർത്തികരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന വാഗ്ദാനവുമായി മുന്നോട്ട് വന്നെങ്കിലും നിർമ്മാണ പ്രവർത്തികൾ ഇന്നും ഇഴഞ്ഞു നീങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES