വൈദ്യുത ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് അഞ്ചുതെങ്ങിലെ കാനറാ ബാങ്ക് എടിഎം ന്റെ ഫ്യൂസ് ഊരി ഇളക്ട്രിസിറ്റി അധികൃതർ.
അഞ്ചുതെങ്ങ് ജെൻക്ഷനിൽ സ്ഥാപിച്ചിട്ടുള്ള കാനറാ ബാങ്ക് എടിഎം -ന്റെ വൈദ്യുതി ബന്ധമാണ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ ഇന്ന് രാവിലെ 11 ഓടെ വിച്ഛേദിച്ചത്.
തീരദേശ മേഖലയിലെ ജനങ്ങൾക്ക് വളരെയേറെ പ്രയോജനകരാമായ ഈ എടിഎം ന്റെ പ്രവർത്തനത്തിൽ അധികൃതർക്ക് മുൻപ്മുതൽക്കേ തീരെ താല്പര്യമില്ലാത്തമട്ടാണ്.
എടിഎം പ്രവർത്തനം ആരംഭിച്ച നാൾമുതൽ ഇതിനോടകം നിർവധി തവണയാണ് ദിവസങ്ങളോളം എടിഎം പ്രവർത്തനം മുടങ്ങിയിട്ടുള്ളത്.
പണം കഴിഞ്ഞാൽ നിറയ്ക്കാത്തതും കൃത്യ സമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതും ഇവിടെ സ്ഥിരം സംഭവമാണ്.


