മത്സ്യത്തൊഴിലാളി ഫെഡറേഷൻ മേഖലാജാഥയ്ക്ക് വിപുലമായ സ്വീകരണം നൽകുവാൻ അഞ്ചുതെങ്ങിൽ 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.
“ ആളുന്ന മണ്ണെണ്ണ , കരിയുന്ന മത്സ്യമേഖല ‘ സന്ദേശമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( സിഐടിയു ) നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന മേഖലാജാഥയ്ക്ക് ആഗസ്ത് രണ്ടിനു വൈകിട്ട് അഞ്ചിന് അഞ്ചുതെങ്ങ് ജങ്ഷനിൽ സ്വീകരണം നൽകും.
സ്വീകരണം വിജയിപ്പിക്കാൻ ചേർന്ന സംഘാടക സമിതി രൂപീകരണയോഗം ഫെഡറേഷൻ സംസ്ഥാന ട്രഷറർ സി പയസ് ഏരിയ ഉദ്ഘാടനംചെയ്തു . പ്രസിഡന്റ് എം കെ സുൽഫി ക്കർ അധ്യക്ഷനായി . സി പയസ് ചെയർമാനും അഞ്ചുതെങ്ങ് സു രേന്ദ്രൻ ജനറൽ കൺവീനറുമായി 101 അംഗ ജനറൽ കമ്മിറ്റി രൂപീകരിച്ചു.
സിഐടിയു ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ , യൂണിയൻ ഏരിയ സെക്രട്ടറി ആർ ജറാൾഡ് , പഞ്ചായത്ത് പ്രസി ഡന്റ് വി ലൈജു , ബി എൻ സൈജുരാജ് , ജോസഫിൻ മാർട്ടിൻ , ലിജാ ബോസ് , വിഷ്ണുമോഹൻ , ജെ ലോറൻസ് , താഴംപള്ളി ലാസർ , എം ബിജു , സേവ്യർ , കെ ബാബു , കിരൺ ജോസഫ് , പി വിമൽരാജ് , സജി സുന്ദർ , സെൽവൻ തുടങ്ങിയവർ സംസാരിച്ചു .

