Tuesday, August 27, 2024
HomeANCHUTHENGUതിരുപ്പിറവി ആഘോഷങ്ങൾക്കായ് അഞ്ചുതെങ്ങ് ഒരുങ്ങി.

തിരുപ്പിറവി ആഘോഷങ്ങൾക്കായ് അഞ്ചുതെങ്ങ് ഒരുങ്ങി.

ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങൾക്കായ് അഞ്ചുതെങ്ങ് ഒരുങ്ങി. നാടെങ്ങും നക്ഷത്രങ്ങളാലും ദീപാലങ്കാരംഗങ്ങളാലും നിറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളിൽ ഏർപ്പെടുത്തിയ ഇളവുകൾ അഞ്ചുതെങ്ങിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മികവേകും.

പുൽക്കൂടും കേക്കും ക്രിസ്‌മസ് പാപ്പയുടെ വസ്‌ത്രങ്ങളും വാങ്ങാനായി ഇന്നലെ ആറ്റിങ്ങൽ വർക്കല, ചിറയിൻകീഴ് മേഘലകളിലെ കടകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്ന് രാത്രി പാതിരാകുർബാനയോടെ വിവിധ ദേവാലയങ്ങളിൽ ക്രിസ്‌മസുമായി ബന്ധപ്പെട്ട തിരുകർമ്മങ്ങൾക്ക് തുടക്കമാകും. നാളെ പുലർച്ചെയും ക്രിസ്‌മസ് കുർബാനയുണ്ടാകും.

അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് ദേവാലയം, മാമ്പള്ളി ഹോളി സ്പിരിറ്റ്‌ ദേവാലയം, സെന്റ് മേരീസ് ദേവാലയം, ചമ്പാവ് കർമ്മല മാതാ ദേവാലയം, പൂത്തുറ സെന്റ് റോക്കി ദേവാലയം, തഴമ്പള്ളി സെന്റ് സെന്റ് ജെയിംസ് ചർച്ച് തുടങ്ങിയ ദേവാലയങ്ങളിൽ രാത്രി 8ന് ആരംഭിക്കുന്ന ക്രിസ്‌മസ് തിരുകർമ്മങ്ങൾക്ക് ഇടവക വികാരിമാർ കാർമ്മികത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES