കാൽപ്പന്തിന്റെ ആവേശക്കൊടുമുടിയിൽ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അഞ്ചുതെങ്ങിലെ മെസ്സി ആരാധകർ. ലോക കപ്പ് ഫുട്ബാളിന്റെ ഭാഗമായാണ് അഞ്ചുതെങ്ങിലും പടുകൂറ്റൻ കട്ടൗട്ട് ഉയർന്നിരിക്കുന്നത്.
അർജന്റീനൻ താരമായ മെസ്സിയുടെ അറുപതടിയോളം ഉയരമുള്ള പാടുകൂറ്റൻ കട്ടൗട്ടാണ് അഞ്ചുതെങ്ങ് ജെൻക്ഷന് സമീപം സ്ഥാപിച്ചത്.
“മെസ്സി ഫാൻസ് അഞ്ചങ്കോ” എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ഫുട്ബാൾ ഇതിഹാസവും തങ്ങളുടെ ഇഷ്ട താരവുമായ മെസ്സിയുടെ ഭീമാകാര കട്ടൗട്ട് സ്ഥാപിച്ച്.
നൂറോളം അംഗങ്ങളുള്ള “മെസ്സി ഫാൻസ് അഞ്ചങ്കോ” കൂട്ടായ്മയിലെ ഓരോ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത ₹70,000 ത്തോളം രൂപ ഉപയോഗിച്ചാണ് കട്ടൗട്ടിന്റെ നിർമ്മാണം.
കട്ടൗട്ട് സ്ഥാപിക്കുന്ന ജോലികളിൽ ഏർപ്പെട്ടതും
“മെസ്സി ഫാൻസ് അഞ്ചങ്കോ” കൂട്ടായ്മയിലെ അംഗങ്ങൾ തന്നെയാണ്. തങ്ങളുടെ മൂന്ന് ദിവസത്തോളമുള്ള കഠിനപരിശ്രമത്തിന്റെ ഭാഗമാണ് കട്ടൗട്ട് സ്ഥാപിക്കാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.
വീഡിയോ :
https://youtube.com/shorts/KE_8a1NOySk?feature=share




