Saturday, August 24, 2024
HomeANCHUTHENGUസ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഞ്ചുതെങ്ങ് ഫൊറോന സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കമായി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഞ്ചുതെങ്ങ് ഫൊറോന സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കമായി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഞ്ചുതെങ്ങ് ഫൊറോന സംഘടിപ്പിക്കുന്ന ക്യാമ്പയിന് തുടക്കമായി.

അഞ്ചുതെങ്ങ് ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും നേർക്കുള്ള അതിക്രമങ്ങൾക്കെതിരെ ക്യമ്പയിൻ സംഘടിപ്പിച്ചത്.

“നീ ശബ്ദമാകുക” എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഉദ്ഘാടനം സാമൂഹിക വകുപ്പ് മുൻ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സുജന സുദർശനൻ നിർവ്വഹിച്ചു.

ഫെറോന പ്രീസ്റ്റ് കോഡിനേറ്റർ ഫാദർ ബീഡ് മനോജ് അമാദോ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ അഞ്ചുതെങ്ങ് സെൻറ് ജോസഫ് സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ജാക്സൺ വിഷയാവതരണം നടത്തി.

ചടങ്ങിൽ അതിരൂപത ഡയറക്ടർ ഫാദർ ആഷലിൻ ജോസ് ,ഫെറോനാ വികാരി ഫാദർ ജസ്റ്റിൻ ജുഡിൻ, സിസ്റ്റർ മേരി പണിക്കശ്ശേരി ,സിസ്റ്റർ സലീന, കുമാരി അന്ന, കുമാരി ജൂമി, ആനിമേറ്റർമാരായ പ്രീതി, അനിത, പ്രോജക്ട് ആനിമേറ്റർമാരായ പ്രിൻസി ,സാന്ദ്ര ,സൗമ്യ, സ്വാൻസീ ,സിമി എന്നിവർ പങ്കെടുത്തു.

തുടർന്ന് മദ്യത്തിനും ലഹരിക്കും എതിരായ വിഷയത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ നേതൃത്വത്തിൽ
തെരുവ് നാടകവും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES