മരണക്കെണിയായി മാറി മുതലപ്പൊഴി അഴിമുഖം അടച്ചിട്ടില്ലെന്ന് തീരുമാനം.ഫിഷറീസ് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗത്തിൽ ഹാർബർ അടച്ചിടുന്നതിനെ മത്സ്യതൊഴിലാളികൾ സംഘടനകൾ ശക്തമായി എതിർത്തു. ഹാർബർ അടച്ചിടാൻ ഫിഷറീസ് വകുപ്പ് നേരത്തെ ശുപാർശ നൽകിയിരുന്നു.
വർദ്ധിച്ചുച്ചുവരുന്ന അപകടങ്ങൾ കണക്കിലെടുത്ത് മുതലപ്പൊഴി ഹാർബർ രണ്ടുമാസം കാലയളവിലേക്ക് അടച്ച് ഇടുവാനായിരുന്നു സർക്കാർ ശ്രമം.അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, കടൽക്ഷോഭ സമയങ്ങളിൽ മത്സ്യബന്ധനത്തിനായി മുതലപ്പൊഴി ഹാർബർ വഴി മത്സ്യബന്ധനയാനങ്ങൾ കടലിലേക്ക് പോകുന്നത് തടയുവാൻ പ്രാദേശിക സമിതികൾ രൂപീകരിക്കുവാനും, ഈ സമിതികളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളേയും അംഗങ്ങൾ ആക്കുവാനും ചർച്ചയിൽ തീരുമാനമെടുത്തു.
കൂടാതെ, വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി മുതലപ്പൊഴിയിൽ അദാനി കമ്പനി പൊളിച്ചു നീക്കി നിർമ്മിച്ച വാർഫ് നീക്കം ചെയ്ത് ഇവിടെ പുലിമുട്ട് നിർമ്മിക്കുന്ന പ്രവർത്തികൾ വേഗത്തിലാക്കുവാനും, മുതലപ്പൊഴിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കായി കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ സമർപ്പിച്ച 164 കോടിയുടെ പദ്ധതികൾ അനുമതിയാകുന്ന മുറക്ക് വേഗത്തിൽ നടപ്പിലാക്കാനും ചർച്ചയിൽ ധാരണയായി.
മുതലപ്പൊഴി വിഷയം ചാർച്ച ചെയ്യാനായി വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു തീരുമാനം.