മേഖലയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം ഗുരുക്ഷേത്രങ്ങൾ, എസ്എൻഡിപി ശാഖാ യോഗങ്ങൾ, ഗുരുമണ്ഡപങ്ങൾ, മൈക്രോഫിനാൻസ് – യൂത്ത്മൂവ്മെൻ്റ് യൂണിറ്റുകൾ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ നാളെ(വെള്ളി) ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും.
ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമത്തിൽ ജയന്തി ദിനത്തിൽ തുടക്കമിട്ട താലൂക്ക്തല ഗുരുസന്ദേശ പ്രബോധന വാരാചരണത്തിനു നാളെ സമൂഹ ഉപവാസ യജ്ഞത്തോടെ സമാപനമാവും.രാവിലെ 7നു ആശ്രമങ്കണത്തിലെ സരസ്വതീ മണ്ഡപത്തിൽ ഭാർഗവൻ അടുനിലശ്ശേരി, ഗോപി തെക്കതിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ജപയജ്ഞത്തോടെ തുടക്കമാവും.8നു ദീപപ്രതിഷ്ഠാ സന്നിധിയിൽ മഹാനാമാർച്ചന, സമൂഹപ്രാർഥന, ഗുരു പുഷ്പാഞ്ജലി. 9നു രമണി ടീച്ചർ വക്കവും സംഘവും നയിക്കുന്ന ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണം, 11നു ഗുരു ദർശന സമ്മേളനം വി.ശശി എംഎൽഎ ഉദ്ഘാടനം ചെയ്യും.
ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ അധ്യക്ഷത വഹിക്കും.ശിവഗിരി മഠം സ്വാമി സുരേശ്വരാനന്ദ ഭദ്രദീപ പ്രകാശനം നിർവഹിക്കും. എസ്എൻഡിപി യോഗം കൗൺസിലർ ഡി.വിപിൻരാജ് സമാധി ദിന സന്ദേശവും എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണവും നടത്തും.
ചടങ്ങിൽ പെരുങ്ങുഴി കൃഷ്ണപുരം സ്വദേശി വർഷ സുന്ദർ വരച്ച ശ്രീനാരായണ ഗുരുദേവൻ്റെ പൂർണകായ ഛായാചിത്രം സ്വാമി സുരേശ്വരാനന്ദയ്ക്കു കൈമാറും. ക്ഷേത്ര മേൽശാന്തി കാര്യവട്ടം മേ നല്ലൂർ മഠത്തിൽ സതീശൻ പോറ്റി ചിത്രകാരിയെ പരിചയപ്പെടുത്തും. യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിള, സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ, യോഗം ഡയറക്ടർ അഴൂർബിജു, വനിതാ സംഘം യൂണിയൻ കോഓർഡിനേറ്റർ രമണി ടീച്ചർ വക്കം,എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, അജി മാന്നാത്ത്, എസ്.സുന്ദരേശൻ,എസ്എൻ ട്രസ്റ്റ് ബോർഡംഗം അൻവിൻ മോഹൻ, ആശ്രമം പ്രസിഡൻ്റ് ഡി.ജയതിലകൻ, സെക്രട്ടറി വി.സുഭാഷ്, വനിതാ സംഘം യൂണിയൻ ഭാരവാഹികളായ ലതിക പ്രകാശ്, ഷീലസോമൻ, ഉദയകുമാരി, കീർത്തി സൈജു, ശ്രീജ അജയൻ എന്നിവർ പങ്കെടുക്കും.
12 ന് കഞ്ഞിസദ്യ, 3.30 ന് സമാധിപൂജ എന്നിവയോടെ സമാപിക്കും.
ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര സന്നിധിയിൽ വിശേഷാൽ ചടങ്ങുകളോടെ മഹാസമാധി ദിനാചരണം നടക്കും.രാവിലെ 7 .30 നു പഴവർഗനൈവേദ്യ സമർപ്പണം, മഹാനാമാർച്ചന,8നു ഗുരുക്ഷേത്ര വനിത ഭക്തജന സമിതിയുടെ നേതൃത്വത്തിൽ സമൂഹ ഗുരു പുഷ്പാർച്ചന, ദൈവദശക കീർത്തനാലാപനം, ഒൻപതിനു ഗുരു വിശ്വാസി സംഗമം പ്രമുഖ ഗുരു സന്ദേശ പ്രഭാഷകൻ ഡോ.ബി.സീരപാണി ഉദ്ഘാടനം ചെയ്യും. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.
തുടർന്നു ഗുരുവിൻ്റെ മഹത്വങ്ങളെക്കുറിച്ചുള്ള പ്രഭാഷണം. 10 നു കഞ്ഞിസദ്യ, സമൂഹപ്രാർഥന, വൈകിട്ടു 6.30നു ദീപാരാധന വിളക്കും ദീപക്കാഴ്ചയും, അരവണ പായസ നൈവേദ്യ സമർപ്പണം, മഹാഗുരുപൂജ എന്നിവയോടെ സമാപിക്കും.
മേഖലയിൽ പെരുങ്ങുഴി നാലുമുക്ക് ഗുരുദേവക്ഷേത്രം, ഇടഞ്ഞുംമൂല, പെരുങ്ങുഴി,അഴൂർ, കടകം, ചിറമൂല, ഗുരുവിഹാർ, ഗുരുമഠം, ആനത്തലവട്ടം ഗുരുമന്ദിരങ്ങൾ, പണ്ടകശാല, മഞ്ചാടിമൂട്, വലിയകട, എസ്എൻ ജംക്ഷൻ, അഞ്ചുതെങ്ങ്, കായിക്കര, നെടുങ്ങണ്ട ഗുരുമണ്ഡപങ്ങൾ, ഗാന്ധീസ്മാരകം, ശിവകൃഷ്ണ പുരം, മുട്ടപ്പലം, കോട്ടപ്പുറം, കോളിച്ചിറ എസ്എൻഡിപി ശാഖാ യോഗങ്ങളിലും ഭക്തിനിർഭരമായ ചടങ്ങുകൾക്കു ഒരുക്കങ്ങൾ പൂർത്തിയായി. തിനവിള ശ്രീനാരായണ സാംസ്കാരിക സമിതി, പെരുങ്ങുഴി ശ്രീനാരായണ സാംസ്കാരിക സമിതി എന്നിവിടങ്ങളിലും ഉപവാസം, ഗുരുപൂജ, സമ്മേളനം, കഞ്ഞിസദ്യ എന്നിവയോടെ മഹാസമാധി ദിനാചരണം നടക്കും.

