ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വ മിഷന്റേയും ഹരിത കേരള മിഷന്റെയും ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഏകീകൃത നിരീക്ഷണത്തിനായി തയ്യാറാക്കിയ ഹരിത മിത്രം സ്മാർട്ട് ഗാർ ബേജ് മോണിറ്ററിംഗ് സിസ്റ്റം നടപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും കെൽട്രോണമായി ചേർന്ന് ക്യൂർകോഡ് പതിപ്പിക്കലും കസ്റ്റമർ എൺട്രോൾമെന്റിന്റേയും ഉത്ഘാടനം ചിറയിൻകീഴ് എം എൽ എ വി ശശി നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി അദ്ധ്യഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് എം. എ വാഹീദ്, രേണുകമാധവൻ വിനോദ്, ഷീബ,രാഖി, ഷൈജാ ആന്റണി, മിഷസുന്ദർ, ലില്ലി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് നൗഷാദ് എന്നിവർ പങ്കെടുത്തു.

