സംസ്ഥാന ആരോഗ്യവകുപ്പ്,അഴൂർ ഗ്രാമപഞ്ചായത്ത്,അഴൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം,വിവിധ ഡിപ്പാർട്ട്മെന്റുകൾ എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യമേള 2022 സംഘടിപ്പിച്ചു.
രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെ പെരിങ്ങുഴി പഞ്ചായത്ത് കമ്മിറ്റി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വിവിധ ആരോഗ്യ സേവനങ്ങൾ,സർക്കാരിന്റെ വിവിധ ആരോഗ്യ പദ്ധതികൾ തുടങ്ങിയവയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്.
അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.അനിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം എംഎൽഎ വി ശശി ഉദ്ഘാടനം ചെയ്തു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ.ഹരിപ്രസാദ്,ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ,ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ.ബിന്ദു മോഹൻ,അഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത.ബി.എസ് എന്നിവർ പങ്കെടുത്തു.

