Tuesday, December 23, 2025
HomeANCHUTHENGUവമ്പൻ പരാജയം : അഞ്ചുതെങ്ങിലെ മുൻ പഞ്ചായത്ത് പ്രഡിഡന്റിന് കെട്ടിവച്ച കാശ് പോയി.

വമ്പൻ പരാജയം : അഞ്ചുതെങ്ങിലെ മുൻ പഞ്ചായത്ത് പ്രഡിഡന്റിന് കെട്ടിവച്ച കാശ് പോയി.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി നാണം കെട്ട തോൽവിയുമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മുൻ പ്രഡിഡന്റ്. നെടുങ്ങണ്ട രണ്ടാം വാർഡ് സ്ഥാനാർഥി ഷൈജു ശിവനാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിന്റെ നാണം കെട്ട തോൽവി ഏറ്റുവാങ്ങി ചരിത്രത്തിൽ ഇടം നേടിയത്.

രണ്ടാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷൈജുശിവനാണ് 13.76% വോട്ടുകൾ (83 വോട്ട്കൾ) നേടി കെട്ടിവച്ച പണം നഷ്ടപ്പെട്ടത്. ഇയാൾ 2010 കാലയളവിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് 8 വാർഡിൽ നിന്ന് വിജയിച്ച് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു.

ആകെ 835 വോട്ടുകൾ ഉള്ള ഇവിടെ ആകെ പോൾ ചെയ്ത 605 വോട്ടുകളിൽ എൽ ഡി എഫ് സ്ഥാനാർഥിയായ വിജയ് വിമൽ 337 വോട്ടുകൾ (61.86 %) നേടുകയും തൊട്ടടുത്ത എൻ ഡി എ സ്ഥാനാർഥിയായ സലീവ് എസ് 147 (24.38 %) വോട്ടുകൾ നേടുകയും ചെയ്തപ്പോൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആയ ഷൈജു ശിവൻ നേടിയ വോട്ടുകൾ 83 ആയിരുന്നു, അതായത് ആകെ പോൾ ചെയ്ത വോട്ടിന്റെ (13.76 %) ഇതാണ് കെട്ടിവച്ച കാശ് പോലും തിരികെ ലഭിയ്ക്കാത്ത അവസ്ഥയിലേക്ക് കോൺഗ്രസ്സ് സ്ഥാനാർഥിയായ ഷൈജു ശിവനെ എത്തിച്ചത്.

കെട്ടിവച്ച തുക തിരികെ ലഭിക്കാനുള്ള ആറിൽ ഒന്ന് ഭൂരിപക്ഷമായ 101 വോട്ടുകൾ നേടാൻ കഴിയാതെ പോയത് കോൺഗ്രസ്സ് നേതൃത്വത്തിന് തന്നെ വൻ നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്.

എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ ബിജെപി എൻ ഡി എ ) വൻ നേട്ടമാണ് കൈവരിച്ചരിക്കുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ ഒരു വാർഡിൽ മാത്രം രണ്ടാം സ്ഥാനത് എത്തിയ ബിജെപി ഇത്തവണ 2 വാർഡ്കളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ടാം വാർഡിലും എട്ടാം വാർഡിലുമാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയത്. മറ്റ് മൂന്ന് വാർഡുകളിൽ കെട്ടിവച്ച കാശ് തിരികെ ലഭിക്കുന്ന തരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ബിജെപിയ്ക്ക് സാധിച്ചു. ബിജെപി ഇക്കുറി 9 വാർഡ്‌കളിലാണ് സ്ഥാനാർഥികളെ നിറുത്തിയിരുന്നത്.

▪️അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കെട്ടിവെച്ച കാശ് നഷ്ടമായവരുടെ വാർഡ്, പേര്, മുന്നണി, ലഭ്യമായ വോട്ട്, ശതമാനം, ലഭ്യമാകേണ്ട വോട്ട്, എന്നിവ ചുവടെ.

വാർഡ് 2 ഷൈജു ശിവൻ
ഐഎൻസി – 83 – 13.76%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 101)

വാർഡ് 4 ഇന്ദുദാസ്
ബിജെപി – 22 – 3.73%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 98)

വാർഡ് 5 ജെസി
ബിജെപി – 47 – 8.15%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 96)

വാർഡ് 8 സാജൻ
ഐഎൻസി – 71 – 13.50%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 88)

വാർഡ് 9 ചന്തു ചന്ദ്രൻ
ബിജെപി – 65 – 14.98%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 73)

വാർഡ് 12 ഷിബു വർഗ്ഗീസ്
സ്വതന്ത്രൻ – 104 – 9.11%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 191 )

വാർഡ് 14 ലോറൻസ് റോബർട്ട്
ബിജെപി – 14 – 1.60%
(ലഭ്യമാകേണ്ടിയിരുന്ന വോട്ട് – 146)

എന്നിങ്ങനെയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES