ആറ്റിങ്ങലിൽ 80 അടി താഴ്ചയുള്ള ആൾമറ ഇല്ലാത്ത ഉപയോഗശൂന്യമായ കിണറ്റിൽ വിദ്യാർത്ഥികൾ വീണു. ആറ്റിങ്ങൽ രാമചൻ വിള കാട്ടുമ്പുറത് ഉപയോഗ്യ ശൂന്യമായ കിണറിലാണ് 3 വിദ്യാർത്ഥികൾ വീണത്.
ആറ്റിങ്ങൽ ഫയർ ഫോഴ്സ് 3 പേരെയും രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് 1 മണിയോടെ ആണ് സംഭവം. ആറ്റിങ്ങൽ കാട്ടുമ്പുറം സ്വദേശികളായ നിതിൻ, രാഹുൽ രാജ് , നിതിൻ എന്നിവർ ഓടി കളിക്കുന്നതിനിടെയാണ് കിണറിൽ വീണത്. ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി കണ്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാട്ടുകാർ ആറ്റിങ്ങൽ ഫയർ ഫോസ്‌നെ വിചാരമറിയിച്ചു. തുടർന്ന് ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബിജുവിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് രക്ഷ പ്രവർത്തനം നടത്തിയത്.
പരിക്കേറ്റ 3 വിദ്യാർത്ഥികളെയും വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു.