Monday, August 26, 2024
HomeANCHUTHENGUനിലയ്ക്കാമുക്ക് ഭദ്രൻ കൊലക്കേസിൽ വക്കം സ്വദേശിയെ ഉൾപ്പെടെ വെറുതെ വിട്ടു : പ്രതികൾക്ക് വേണ്ടി ഹാജരായത്...

നിലയ്ക്കാമുക്ക് ഭദ്രൻ കൊലക്കേസിൽ വക്കം സ്വദേശിയെ ഉൾപ്പെടെ വെറുതെ വിട്ടു : പ്രതികൾക്ക് വേണ്ടി ഹാജരായത് ഹെർത്ത സി പേരെര.

നിലയ്ക്കാമുക്ക് ഭദ്രൻ കൊലക്കേസിൽ വക്കം സ്വദേശിയെ ഉൾപ്പെടെ വെറുതെ വിട്ടു. നില്യ്കാമുക്ക് പളളിക്കാട് ഭദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വക്കം സ്വദേശിയായ അഭിലാഷ്, നവാസ്, വിനീത് എന്നിവരെയാണ് വെറുതെ വിട്ടത്. തിരുവനന്തപുരം അതിവേഗ കോടതി 3 ആണ് വെറുതെവിട്ടുകൊണ്ട് ഉത്തരവിട്ടത്.

2014 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിന് ആസ്പതമായ സംഭവം. നിലയ്ക്കാമുക്ക് പളളിക്കാട് പളളിവിള വീട്ടിൽ അതിക്രമിച്ച് കയറിയ ആക്രമിസംഘം പെൺകുട്ടിയെ ആക്രമിയ്കുകയും തടയാൻ അമ്മയേയും അനിയനേയും പരിക്കേൽപ്പിയ്കുകയും തുടർന്ന് ഭദ്രനെ കമ്പി പാരകൊണ്ടും വടികൊണ്ടും അടിച്ചു കൊലപ്പെടുത്തിയെന്നതുമായിരുന്നു കേസ്. പരാതിയിൽ പ്രതികളെ കടയ്കാവൂർ പോലിസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

നേരിട്ട് തെളിവുകൾ ഉളള കേസിൽ പ്രോസിക്യൂഷന് അനുകൂലമായി 12 സാക്ഷികൾ മൊഴി പറഞ്ഞു. പ്രതികൾക്കെതിരെയുളള കുറ്റം തെളിയിയക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനെ തുടർന്ന് പ്രതികളെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജ് വിഷ്ണു വെറുതെ വിട്ടുകൊണ്ട് ഉത്തരവ് ഇടുകയായിരുന്നു.

വക്കം സ്വദേശിയായ അഭിലാഷിനു വേണ്ടി അഞ്ചുതെങ്ങ് സ്വദേശിയായ അഡ്വക്കേറ്റ് ഹെർത്ത സി പെരേരയാണ് ഹാജരായത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES