പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ അന്ന്വഷണത്തിനെത്തിയ അഞ്ചുതെങ്ങ് പോലീസ് ഇൻസ്‌പെക്ടറിനെ തടസ്സപ്പെടുത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ചു.
വെട്ടൂർ അരിവാളം മുസ്ലിംപളളിക്കു സമീപം യു.വി ഹൗസിൽ ഐസക്ക് എന്ന അൽത്താഫ് – നെയാണ് പോലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ ശിക്ഷിച്ചത്.
സാമൂഹ്യ വിരുദ്ധ പ്രവർത്തന ൽത്തിലേർപ്പെട്ട പ്രതിയെ അറസ്റ്റുചെയ്യാൻ ശ്രമിച്ച അഞ്ചുതെങ്ങ് സബ് ഇൻസ്പെക്ടർ അനിൽ കുമാറിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലാണ് വധി ഉണ്ടായിരിക്കുന്നത്.
വർക്കല ജുഡിഷ്യൽ ഒന്നാം ക്ലാസ്മജിസ്ട്രേറ്റ് കോടതി ഒന്ന് മജിസ്ട്രേറ്റ് ഹരികൃഷ്ണൻ എം ആണ് പ്രതിക്ക് ഒരു വർഷത്തെ കഠിനതടവിനും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
അഞ്ചുതെങ്ങ്, വർക്കല, കടയ്ക്കാവൂർ സ്റ്റേഷനുകളി ലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് അൽത്താഫ്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഷഹനവാസാണ് കേസിൽ ഹാജരായത്.

