എൻ ആർ ഇ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വായനശാല അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. എൻ ആർ എ ഗ്രന്ഥശാല പ്രസിഡന്റ് നിധിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുൻ വാർഡ് മെമ്പറുമായ അജയകുമാർ സ്വാഗതമാശംസിച്ചു. വാർഡ് മെമ്പർമാരായ സരിത ബിജു, ദിവ്യ ഗണേഷ് എന്നിവർ സംയുക്തമായി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് കഴിഞ്ഞ അധ്യയന വർഷത്തിൽ 10, പ്ലസ് ടു തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. നെടുങ്ങണ്ട റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്യാം എം, കേരള പോലീസിലെ ഡെപ്യൂട്ടി കമാൻഡന്റ് ആയ ശ്രീ ഷിബു എസ് തുടങ്ങിയവർ പരിപാടിയിൽ ആശംസകൾ അറിയിച്ചു. വായനശാലയുടെയും നെടുങ്ങണ്ട റസിഡൻസ് അസോസിയേഷന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുത്തു.
വായനശാല സെക്രട്ടറി സജീവ് എസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത രേഖപ്പെടുത്തി

