ഇന്റർനാഷണൽ ബാഡ്മിന്റൺ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ചുകൊണ്ട് കൊറിയയിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അർഹത നേടിയ ചിറയിൻകീഴ് സ്വദേശിയെ ബിജെപി ആദരിച്ചു.
ചിറയിൻകീഴ് വലിയകട സ്വദേശി എസ് സുനീഷ്‌കുമാറിനെയാണ് ബിജെപി യുടെ നേതൃത്വത്തിൽ ആദരിച്ചത്.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അംഗം രാഖി പൊന്നാട ചാർത്തി ആദരിച്ചുകൊണ്ട് വിജയാശംസകൾ നേർന്നു. ചടങ്ങിൽ ഹരി ജി ശാർക്കര, ജയചന്ദ്രൻ, വിഷ്ണു, കൃഷ്ണരാജൻ, അഭിലാഷ്, മായ, വിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

