അഞ്ചുതെങ്ങ് നെടുങ്ങണ്ട പൊന്നും തുരുത്ത് ശിവപാർവ്വതി വിഷ്ണു ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ പേരിൽ വ്യാജനോട്ടീസ് ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തതായി ആക്ഷേപം.
അഞ്ചുതെങ്ങ് കായലിലെ ദ്വീപായ പൊന്നും തുരുത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണിത്. ഈ കായലിന്റ പടിഞ്ഞാറുള്ള കര കായിക്കര നെടുങ്ങണ്ടയും കിഴക്കേക്കര വെന്നികോട് പണയിൽക്കടവുമാണ്. വെന്നികോടുള്ള ഒരു സംഘനയാണ് ക്ഷേത്രത്തിന്റെ പേരിൽ വ്യാജനോട്ടീസ് അച്ചടിച്ചു പിരിവ് നടത്തിയിട്ടുള്ളതെന്നാണ് ആക്ഷേപം.
ഇത് കാരണം പൊന്നും തുരുത്തു ക്ഷേത്രത്തിന് ലഭിക്കേണ്ടിയിരുന്ന ലക്ഷക്കണക്കിന് രൂപ ഇവർ ക്ഷേത്രത്തിന്റെതെന്ന പേരിൽ പിരിച്ചെടുത്തിരിക്കുന്നതായാണ് ആക്ഷേപം.
കുറച്ചു വർഷങ്ങളായി പണയിൽകടവിൽ ശിവരാത്രി ദിനത്തിൽ പൊന്നുംതുരുത്ത് ക്ഷേത്രവുമായി ബന്ധമില്ലാത്ത ചില ആഘോഷപരിപാടികൾ
ചെറിയ രീതിയിൽ
നടത്തി വന്നിരുന്നു. അതാണ് ഇത്തവണ പൊന്നുംതുരുത്ത് ക്ഷേത്രത്തിലെ ശിവരാത്രി ദിനത്തിലെ ആഘോഷം എന്ന് ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നോട്ടീസ് അച്ചടിച്ചു വൻതുകകൾ പിരിവിലൂടെ സമാഹരിച്ചിട്ടുള്ളത്.

