കായിക്കര കുമാരനാശാൻ മെമ്മോറിയൽ യുവകവി പുരസ്‌കാരം 2024 പ്രഖ്യാപിച്ചു. കുമാരനാശാന്റെ ജന്മഗൃഹമായ അഞ്ചുതെങ്ങ് കായിക്കരയിൽ വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ വച്ചാണ് യുവകവി പുരസ്‌കാരം 2024 പ്രഖ്യാപിച്ചത്.
“ഉച്ചാന്തല പുലർകാലേ” എന്ന കവിതയ്ക്ക് സുബിൻ അമ്പിത്തറയിലാണ് പുരസ്‌കാരത്തിന് അർഹതനേടിയത്.
വർക്കിങ്ങ് പ്രസിഡന്റ് ചെറുന്നിയൂർ ജയപ്രകാശ്, വി ലൈജു (സെക്രട്ടറി) ഡോക്ടർ ബി ഭുവനേന്ദ്രൻ (ട്രഷറർ), സി വി സുരേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ റജി, ശരത്ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പുരസ്‌കാര വിതരണ ചടങ്ങുകൾ ഏപ്രിൽ 23 ചൊവ്വാഴ്‌ച കായിക്കര ആശാൻസ്മാരകത്തിൽവച്ച് നടക്കും.