ഉത്തരവ് വന്നതിന് പിന്നാലെ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ജസ്റ്റിസ് ഒപ്പിട്ട പകര്‍പ്പ് കൈമാറാനുള്ള സംവിധാനമാണ് ഹൈക്കോടതി ഒരുക്കിയിരിക്കുന്നത് .
രാജ്യത്ത് ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. ഇനി മുതല്‍ കോടതിയില്‍ നിന്നും വരുന്ന വിധികളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാനാണ് തീരുമാനം. ഹൈക്കോടതി ഉത്തരവ് വന്നാല്‍ അതില്‍ ജഡ്ജ് ഒപ്പിട്ട പകര്‍പ്പ് ലഭ്യമാകാന്‍ നിലവില്‍ കാലതാമസമുണ്ട്. കോടതിവിധി എതിരാകുന്ന കക്ഷിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇത് കാലതാമസവും ഉണ്ടാക്കാറുമുണ്ട് . ഇതിന് അതിവേഗ പരിഹാരം കണ്ടെത്തുക ആണ് കേരള ഹൈക്കോടതി.
പുതിയ സംവിധാനത്തില്‍ ഉത്തരവിന്റെ പകര്‍പ്പിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചാല്‍ അപ്പോള്‍ തന്നെ ലഭ്യമാകും. കോടതി ഉത്തരവ് വന്നതിന് പിന്നാലെ തന്നെ സര്‍ട്ടിഫൈഡ് കോപ്പിയും ലഭിക്കും. അന്‍പതോളം ജീവനക്കാര്‍ ചേര്‍ന്ന് ചെയ്തിരുന്ന ജോലി ഇനി മുതല്‍ കമ്ബ്യൂട്ടറിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കാനാണ് ശ്രമം. വിജിലന്‍സ് കോടതികളിലും ഇത് നടപ്പാക്കും.
വിജിലന്‍സ് കേടതികളില്‍ കേസിന്റെ അവസ്ഥ അറിയാന്‍ നിലവില്‍ പ്രത്യേക സംവിധാനങ്ങളില്ല. കേസുകളുടെ വിശദാംശങ്ങള്‍ ഇനിമുതല്‍ ഓണ്‍ലൈനില്‍ അറിയാനുള്ള സംവിധാനം ഒരുക്കാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് ആദ്യം ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്. ഓണ്‍ലൈനായി പരാതി നല്‍കാനും സാധിക്കും.

