Wednesday, August 28, 2024
HomeAATINGALപാഴ്ചെടികൾ നിറഞ്ഞ നാവായിക്കുളം മുമ്മൂലി തോടും പരിസരവും ബിജെപി പ്രവർത്തകർ വൃത്തിയാക്കി.

പാഴ്ചെടികൾ നിറഞ്ഞ നാവായിക്കുളം മുമ്മൂലി തോടും പരിസരവും ബിജെപി പ്രവർത്തകർ വൃത്തിയാക്കി.

ഏപ്രിൽ 6 മുതൽ ഏപ്രിൽ 14 വരെ നടക്കുന്ന ബി.ജെ.പി.നാല് പത്തിനാലാം ജൻമദിനത്തിൻ്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടിയുടെ ഭാഗമായി ബി.ജെ.പി. ഇരുപത്തിയെട്ടാംമൈൽ വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാട് പിടിച്ച് ജനങ്ങൾക്ക് കാൽനടയാത്ര പോലും ബുദ്ധിമുട്ടായി മാറിയ മുമ്മൂലി തോടും പരിസരവും വൃത്തിയാക്കി.

ബി.ജെ.പി. നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് സജി.പി. മുല്ലനല്ലൂർ ഉദ്ഘാടനം ചെയ്തു. ഇരുപത്തിയെട്ടാംമൈൽ വാർഡ് മെമ്പർ പൈവേലിക്കോണം ബിജു. വാർഡ് കൺവീനർ അനിൽ കുമാർ, ബി.ജെപി.നേതാക്കളായ സുദേവൻ ജി,അശോകൻ, അജയൻ ആലുംകുന്ന്, ഗോപിനാഥൻ, മുരുകൻ.ജി.എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി, ഏകദേശം അൻപതോളം മദ്യകുപ്പികളാണ് റോഡ് സൈഡിൽ നിന്ന് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES