അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നെടുങ്ങണ്ട ചെമ്പകതറ സ്നേഹതീരം പകൽ വീടിന്റെ ചുവരുകളിൽ ചിത്രങ്ങൾ വരച്ച ശ്രീനാരായണ ബി.എഡ് ട്രെയ്നിംഗ് കോളേജിലെ വിദ്യാർത്ഥികൾക്കും കോളേജിനും ഗ്രാമപഞ്ചായത്തിന്റെ സ്നേഹോപഹാരം സമർപ്പിച്ചു. കോളേജിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ നടത്തിവരുന്ന മികവുറ്റ സേവനങ്ങളെ ആദരിച്ച് പ്രശസ്തി പത്രവും ഫലകവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു നൽകി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് എക്സിക്യുട്ടീവ് മെമ്പർ അജി എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തി. ഐ.സി.ഡി.എസ് സൂപ്പർ വൈസർ ബ്രിന്ദ.എസ്. സാക്ഷ്യപത്രം അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ ലൂയിസ് സംസാരിച്ചു.വിദ്യാർത്ഥി തീർത്ഥ മറുപടി പ്രസംഗം നടത്തി.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ഷീബ സ്വാഗതവും ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ.സംഗീത എൻ.ആർ നന്ദിയും പറഞ്ഞു.

