Friday, August 30, 2024
HomeANCHUTHENGUനിവേദനം ഫലം കണ്ടു : മുതലപ്പൊഴി - കായിക്കര തീരദേശ പാതയിൽ സുരക്ഷാ മാർക്കുകൾ ചെയ്തുതുടങ്ങി.

നിവേദനം ഫലം കണ്ടു : മുതലപ്പൊഴി – കായിക്കര തീരദേശ പാതയിൽ സുരക്ഷാ മാർക്കുകൾ ചെയ്തുതുടങ്ങി.

മുതലപ്പൊഴി – കായിക്കര തീരദേശ പാതയിൽ സുരക്ഷാ മാർക്കുകൾ ഇല്ലാത്തത് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായ് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിന് നൽകിയ നിവേദനം ഫലം കണ്ടു.

തീരദേശ പാതയായ മുതലപ്പൊഴി – കായിക്കര റോഡിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രാദേശങ്ങളിൽ നിലവിൽ റോഡ് സുരക്ഷാ മാർക്കുകൾ മായ്ഞ്ഞുപോയ അവസ്ഥയിലായിരുന്നു. ഇത് ഈ മേഖലയിൽ ഇരുചക്ര വാഹന യാത്രികർ ഉൾപ്പെടെയുള്ളവർക്ക് അപകടക്കെണിയായി മാറിയിരികയാണെന്നത് ചൂണ്ടിക്കാട്ടി സമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ്‌ റിയാസിന് നിവേദനം അയച്ചിരുന്നു.

ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മേഖലയിൽ റോഡ് സുരക്ഷാ മാർക്കുകൾ ചെയ്ത് തുടങ്ങിയത്.

റോഡ് സുരക്ഷാ മാർക്കിങ്ങ് ഇല്ലാത്തത് ഇവിടെ അപകട സാധ്യത ഉയർത്തിയിരുന്നു. സുരക്ഷിതമാണെന്ന് കരുതി സഞ്ചരിക്കുകയും എന്നാൽ യാദൃശ്ചികമായി കണ്മുന്നിൽ അകപ്പെടുന്ന ഹമ്പ്കളിൽപ്പെട്ട് നിയന്ത്രണം തെറ്റി അകടത്തിൽപ്പെടുന്ന അവസ്ഥയിലുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES