പ്രസിഡന്റ് സ്ഥാനം രാജിവച്ച ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ്നെ കണ്ടെത്തുന്നതിൽ ഭിന്നത. പാർട്ടിക്കുള്ളിലെ അഭ്യന്തര പ്രശ്നങ്ങളാണ് പ്രഖ്യാപനം വൈകുന്നതിന് കാരണമെന്നാണ് സൂചന.
പാർട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാജി സമർപ്പിച്ച ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രഡിഡന്റ് പി മുരളിയ്ക്ക് പകരമായി ആദ്യം ഉയർന്നു വന്നിരുന്നത് പെരുമാതുറ വാർഡ് അംഗമായ അബ്ദുൽ വാഹിദിന്റെ പേരായിരുന്നു. എന്നാൽ ഇതിനെതിരെ ഒരുകൂട്ടർ രംഗത്ത് വരുകയും നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ സരിതയേ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവിശ്യമുയർത്തിയതായും റിപ്പോർട്ട്കളുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് മുന്നണിയിൽ ഉണ്ടായ തർക്കങ്ങളാണ് നിലവിൽ പ്രസിഡന്റ് പി മുരളി രാജീവയ്ക്കാനുള്ള കാരണം.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയം ആരംഭിക്കും മുമ്പുതന്നെ അബ്ദുൽ വാഹിദിനെ പ്രസിഡൻറാക്കണമെന്ന ആവശ്യം അബ്ദുൽ വാഹിദ് പക്ഷം മുന്നോട്ട് വച്ചിരുന്നു.
നിലവിൽ അബ്ദുൾ വാഹിദ്നെ ഒഴുവാക്കി പാർട്ടി മുന്നോട്ട് പോയാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ തീരദേശ മേഖലയിലെ സി.പി.എം പ്രവർത്തകർ സഹകരിക്കാതെ മാറി നിൽക്കുമെന്ന കടുത്ത ഭീഷണിയും അബ്ദുൾ വാഹിദ് പക്ഷം നേതൃത്വത്തിന് മുന്നിൽ ഉയർത്തുന്നത്.
എന്നാൽ ഈ സമ്മർദ്ദം മറികടക്കുവാൻ തന്റെ മെമ്പർ സ്ഥാനം കൂടി രാജിവെക്കുമന്ന ഭീക്ഷണിയുമായി മുൻ പ്രസിഡൻ്റ് പി മുരളിയും രംഗത്ത് വന്നിട്ടുണ്ട്.
പതിറ്റാണ്ടുകളുടെ കോൺഗ്രസ് കുത്തകവസാനിപ്പിച്ചാണ് പി മുരളി ആറാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. അവിടെ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാൽ സിപിഎമ്മിന് വിജയിക്കാൻ കഴിയില്ലെന്നുള്ളത് സി.പി.എമ്മി നെ അസ്വസ്ഥമാക്കുന്നുണ്ട്.
എന്നാൽ പാർട്ടിക്കുള്ളിൽ ഭിന്നതയില്ലെന്നും, രാജിക്കത്ത് തുടർനടപടികൾക്കായി പഞ്ചായത്ത് അസിസ്റ്റൻറ് ഡയറക്ടർക്ക് അയക്കുവാനും ഇലക്ഷൻ കമ്മീഷൻ ഇത് അംഗീകരിക്കും വരെ നിയമപരമായ നടപടികൾ തുടരുന്നതിനാലാണ് പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കാത്തത് എന്ന് ചൂണ്ടിക്കാടിയാണ് സിപിഎം ആരോപണത്തെ പ്രതിരോധിക്കുവാൻ ശ്രമിക്കുന്നത്.

