കായിക്കര കടവ് പാലം നിർമ്മിക്കേണ്ടിടത്ത് നിർമ്മിച്ച ബോട്ട് ജെട്ടി പൊളിച്ചു നീക്കേണ്ടി വരുമെന്ന് സൂചന. കായിക്കര – വക്കം പഞ്ചായത്ത്കളെ ബന്ധപ്പെടുത്തി ടിഎസ് കാണാലിന് കുറുകേ നിർമ്മിക്കുവാനായ് കണ്ടെത്തി സ്ഥലത്ത് കോടികൾ ചിലവഴിച്ചു നിർമ്മിച്ച ബോട്ട് ജെട്ടിയാണ് ഇപ്പോൾ പൊളിച്ചു നീക്കൽ ഭീഷണി നേരിടുന്നത്.
ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായാണ് കഴിഞ്ഞ മാർച്ച് മാസത്തോടെയാണ് ഇവിടെ ബോട്ട് ജെട്ടി നിർമ്മാണം ആരംഭിച്ചത്. നിർമ്മാണ പ്രവർത്തികളുടെ പ്രാരംഭഘട്ടത്തിൽ തന്നെ ഇതുമായി ബന്ധപ്പെട്ട ആശങ്കൾ ഉടലെടുത്തതാണ്. പാലം വരുകയാണെങ്കിൽ ഈ ബോട്ട് ജെട്ടി അതിന് തടസ്സമാകില്ലെ എന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുകയും, ഇത് പ്രമുഖ വാർത്താ – ദൃശ്യ മാധ്യമങ്ങളിലുൾപ്പെടെ വാർത്തയാകുകയും ചെയ്തിരുന്നു. എന്നാൽ അന്ന്, അതിന്റെ ഗൗരവം മനസ്സിലാക്കി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതി നടപ്പിലാക്കുവാൻ അധികൃതർ ശ്രദ്ധ ചെലുത്തിയിരുന്നില്ല.
കഴിഞ്ഞ ദിവസം സൈറ്റ് സന്ദർശനത്തിനായ് എത്തിയ കിഫ്‌ബി സംഘമാണ്, നിലവിലെ ബോട്ട് ജെട്ടി നിർമ്മാണത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. നിലവിൽ പാലം നിർമ്മാണത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കണ്ടെത്തി മാർക്ക് ചെയ്ത ഭൂമിയിലാണ് ജെട്ടി നിർമ്മാണം നടന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. നിർമ്മാണ പ്രവർത്തികൾക്ക് മുൻപ് അനുമതി തേടാഞ്ഞതിൽ കിഫിബി അധികൃതർ ആശങ്ക പ്രകടിപ്പിച്ചു.
നിലവിലെ ബോട്ട് ജെട്ടി പൊളിച്ചു നീക്കാതെ പാലം പണിയുമായി മുന്നോട്ട് പോയാൽ പോലും നിർമ്മാണ വേളയിൽ ഇത് തകർന്നു പോകാനുള്ള സാഹചര്യമാണ് നിലവിലേതെന്ന് അവർ പറയുന്നു.
അഞ്ചുതെങ്ങ്– വക്കം പഞ്ചായത്തുകളുടെ ചിരകാല സ്വപ്‌നമായ കായിക്കര കടവ് പാലത്തിനായി കിഫ്ബി വഴിയാണ് ഫണ്ട് അനുവദിച്ചിരുന്നത്. ഭൂമി ഏറ്റെടുക്കാൻ വിലനിശ്ചയിച്ച് ക്ലെയിം നൽകുന്ന നടപടിക്രമങ്ങളും നീണ്ടുപോയത് പദ്ധതി വൈകാൻ കാരണമായിരുന്നു.
രണ്ട് മീറ്റർനീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലവും, 1.5 മീറ്റർ വീതിയിൽ നടപ്പാതയുമാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. പാലത്തിലേക്ക് അപ്രോച്ച് റോഡ് നിർമാണത്തിനായി വക്കം, കായിക്കര വില്ലേജിൽ 2.02 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതാണ്. കായിക്കര പ്രദേശത്ത് 248 മീറ്ററും വക്കത്ത് 188 മീറ്ററുമാണ് റോഡ് നിർമിക്കേണ്ടത്.


കായിക്കര വക്കം നിവാസികളുട പതിറ്റാണ്ടുകളുടെ കാത്തിരിപ്പും.. പാലം വരേണ്ട കാര്യങ്ങൾക്കായി നിലവിലെ പോസിറ്റീവ് ആയ നീക്കങ്ങൾക്ക് തടസവും സൃഷ്ടിക്കാവുന്നതുമായ ബോട്ട് ജെട്ടി നമ്മൾ നാട്ടുകാർ പോലും സ്വപ്നം കണ്ടിട്ടില്ല… പക്ഷെ ബോട്ട് ജെട്ടി നല്ലതാകിലും നമ്മൾ നാട്ടുകാർക്ക് അത്യാവശ്യം കായിക്കര കടവ് പാലം തന്നെയാണ് എന്നുള്ളത് സത്യമാണ് …പാലം എന്ന നാട്ടുകാരുടെ ആവശ്യം വിസ്മരിച്ചുകൊണ്ട് പെട്ടെന്നൊരു ബോട്ട് ജെട്ടി വന്നതിന്റെ കാരണം എന്തെന്നുള്ളത് അത്ഭുതം തന്നെയാണ്..പാലം തന്നെയാണ് നമ്മൾ നാട്ടുകാരുടെ അത്യാവശ്യം എന്ന് വേണ്ടപ്പെട്ടവർ മനസിലാക്കുക