Friday, August 30, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ പാലിയേറ്റീവ് രോഗികളുടെ കുടും ബസംഗമം സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങിൽ പാലിയേറ്റീവ് രോഗികളുടെ കുടും ബസംഗമം സംഘടിപ്പിക്കുന്നു.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് രോഗികളുടെ കുടും ബസംഗമം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6 ചൊവ്വാഴ്‌ച രാവിലെ 9.30 ന് അഞ്ചുതെങ്ങ് സെൻറ് ജോസഫ് പള്ളി ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ ഉദ്ഘാടനം വി ശശി ( എംഎൽഎ ) നിർവ്വഹിക്കും. ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തികവർഷം നടപ്പിലാക്കിയ പാലിയേറ്റിവ് റീഹാബിറ്റേഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച “മെഡിസിൻ കവർ” ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് അഡ്വ. ഷൈജലജാ ബീഗം ഏറ്റുവാങ്ങും. രോഗികൾക്കുള്ള ധാന്യകിറ്റ്കളുടെ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് നിർവ്വഹിക്കും.

തുടർന്ന് ആശുപത്രിജീവനക്കാർ, ആശാവർക്കർ, അംഗ ണവാടി വർക്കർ-ഹെൽപ്പർ, സ്‌കൂൾകുട്ടികൾ എന്നിവരുടെ കലാപരിപാടികളും പ്രശസ്ത സിനിമാ-സീരിയൽതാരം പത്തനംതിട്ട താജ് അവതരിപ്പിക്കുന്ന കോമഡി ഷോയും സുനിൽ പട്ടിമറ്റം അവതരിപ്പിക്കുന്ന പപ്പറ്റ്ഷോയും ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES