ജനതാദൾ (എസ്) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റായ് ആർ അനൂപിനെ തിരഞ്ഞെടുത്തു. ജനതാദൾ (എസ്) ചിറയിൻകീഴ് നിയോജക മണ്ഡലം പ്രവർത്തക സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. കടയ്ക്കാവൂർ ചെക്കാലവിളാകം സ്വദേശിയാണ് അനൂപ്.
സമ്മേളനത്തിന്റെ ഉൽഘാടനം ജില്ലാ പ്രസിഡന്റ് അഡ്വ : എസ് ഫിറോസ് ലാൽ നിർവഹിച്ചു. ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം ഉടൻ പൂർത്തിയാക്കി ഗതാഗതത്തിനായ് തുറന്നുകൊടുക്കഎന്ന് യോഗം അഭിപ്രായപ്പെട്ടു. പി ആർ അനൂപ്, അധ്യക്ഷത വഹിച്ച യോഗത്തിൽ മാഹീന്ദ്രൻ, ശ്യാമള, എ ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.

