ചിറയിൻകീഴ് സ്വദേശി ലളിതകുമാരിയും മകൻ മാജേഷുമാണ് ചികിത്സാസഹായം തേടുന്നത് . പത്ത് വർഷം മുമ്പ് ലളിതകുമാരിക്ക് കരളിന് ഗുരുതരരോഗം ബാധിച്ചു . ഇതറിഞ്ഞ് മദ്യ പാനിയായിരുന്ന ഭർത്താവ് ലളിതകുമാരിയെയും മകനെയും ഉപേക്ഷിച്ചുപോയി . രോഗം മൂർച്ഛിച്ചതോടെ ലളിതകുമാരി തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ ചികിത്സതേടി . ഗത്യന്തരമില്ലാതെ ചിറയിൻകീഴ് ഉണ്ടായിരുന്ന വീടും സ്ഥലവും വിറ്റ് മകൻ അമ്മയെ ചികിത്സിച്ചു . എന്നാൽ രോഗത്തിന് കുറവുണ്ടായില്ല . വീടുവിറ്റ പണം തീർന്നപ്പോൾ ചികിത്സയും നിലച്ചു . ഇപ്പോൾ വെള്ളം കെട്ടി വയർ വീർത്തിരിക്കുന്നതിനാൽ കിടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ലളിതകുമാരിക്ക് . ഒന്ന് എഴുന്നേൽക്കണമെങ്കിൽ രണ്ടുപേരുടെ ആശ്രയം വേണം . അതുകാരണം മകൻ മാജേഷിന് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ കഴിയുന്നില്ല.
വാടകവീട്ടിലാണ് ഇപ്പോൾ താമസം. മകന്റെ ചില സുഹൃത്തു ക്കളുടെയും ലളിതകുമാരിയുടെ സഹോദരൻ ജയപാലന്റെയും കാരുണ്യത്തിലാണ് ഇപ്പോൾ ഇരുവരും കഴിയുന്നത് . ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്നുകൊണ്ട് മാത്രമേ ലളിതകുമാരിയുടെ ജീവൻ നിലനിർത്താനാകൂ . മാസം 15000 രൂപ വിലയുള്ള ഒരു ഇഞ്ചക്ഷനും ഇരുപതി നായിരത്തോളം രൂപയ്ക്കുള്ള മരുന്നുകളും ലളിതകുമാരിക്ക് വേണ്ടിവരുന്നു . വീട്ടുവാടക നൽകാനോ ഒരു നേരത്തെ അന്നം കഴിക്കാനോ പോലും നിവൃത്തിയില്ലാത്ത ഈ കുടുംബത്തിന് ലളിതകുമാരിയുടെ ചികിത്സ മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ കരുണയുള്ളവർ കനിയണം.
സഹായം ലഭിക്കുന്നതിന് സഹോദരൻ ജയപാലന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റാറ്റ്യൂ, തിരുവനന്തപുരം ശാഖയിൽ എസ്ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ 20003046771, ഐഎഫ്എസി കോഡ് എസ്ബിഐഎൻ 0000941. ഫോൺ 9496014837. Google Pay: 9847477487.

