Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി ആശാസ്ത്രീയതയ്ക്ക് പരിഹാര നിര്‍ശങ്ങളുമായി മന്ത്രിതല ഉപസമിതി.

മുതലപ്പൊഴി ആശാസ്ത്രീയതയ്ക്ക് പരിഹാര നിര്‍ശങ്ങളുമായി മന്ത്രിതല ഉപസമിതി.

മുതലപ്പൊഴി ആശാസ്ത്രീയതയ്ക്ക് പരിഹാര നിര്‍ദേശങ്ങളുമായി മന്ത്രിതല ഉപസമിതി.
ജില്ലയിലെ മൂന്ന് മന്ത്രിമാരുമായി മുതലപ്പൊഴിയില്‍ നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങളും ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ യോഗത്തിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തുവെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

അദാനിയുമായി ഉണ്ടാക്കിയ കരാര്‍ 2024 വരെ നിലനില്‍ക്കുകയാണ്. കരാറിന്റെ ഭാഗമായി ചാനലിലെ മണ്ണും കല്ലും നീക്കും ചെയ്ത് കരാര്‍ പ്രകാരമുള്ള ആഴം ഉറപ്പാക്കണമെന്ന് ആവശ്യമുയര്‍ന്നു. അത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കും. നാളെ രാവിലെ 10 മണിക്ക് അദാനി ഗ്രൂപ്പ് ആളുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ നടപ്പാക്കുന്നതില്‍ വിട്ടുവീഴ്ചയില്ല.

അടിയന്തരമായി മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിലെ അപ്രോച് ചാനലില്‍ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യണം. ഇതിനായി സാന്റ് ബൈപ്പാസിംഗ് സംവിധാനം നടപ്പാക്കണം. ഇതിന് 10 കോടി രൂപ ചെലവ് വരും. എസ്റ്റിമേറ്റ് തയ്യാറാകാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. എത്രയും വേഗം നടപ്പാക്കും.

അവസ്ഥ വളരെ അപകടകരമായ സ്ഥിതിയാണ്. കടലിന്റെ പ്രക്ഷുബ്ദാവസ്ഥയും മറ്റും കണക്കിലെടുത്ത് മത്സ്യബന്ധന തുറമുഖത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട തൊഴിലാളികളുമായി തൊട്ടടുത്ത ദിവസം തന്നെ ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ഇതിനായി അടിയന്തരമായി യോഗം വിളിക്കും.

പൊഴിയുടെ ഇരു വശങ്ങളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാന്‍ ഏറ്റവും ആധുനിക സംവിധാനം ഒരുക്കാന്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. അപകട സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

കഴിഞ്ഞ ദിവസം മരണമടഞ്ഞ നാല് തൊഴിലാളികളുടെയും കുടുംബങ്ങളുടെ സംരക്ഷണമാണ് മറ്റൊരു വിഷയം. മരിച്ച റോബിന്റെ കുടുംബത്തിന് വീടും സ്ഥലവും ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഭാര്യയ്ക്ക് വരുമാന മാര്‍ഗത്തിനുള്ള സഹായവും ഉറപ്പാക്കും. മരിച്ച ബിജു ആന്റണിയുടെ കുടുംബത്തിന് സ്ഥലമുണ്ടെങ്കില്‍ അടിയന്തരമായി വീട് വച്ചുനല്‍കും. കുടംബത്തിന്റെ സംരക്ഷണത്തിന് മൂത്തമകള്‍ക്ക് വരുമാനമാര്‍ഗം ഉറപ്പാക്കും. ഭൂമി ഇല്ലെങ്കില്‍ ഭൂമി വാങ്ങി വീട് വയ്ക്കും. ആന്റണി ഫെര്‍ണാണ്ടസിന്റെ കുടുംബത്തിന് ക്ഷേമനിധി അംഗത്വം നല്‍കും. സഹകരണ ബാങ്കിലെ കടം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.

അതേസമയം, മുതലപ്പൊഴിയില്‍ പ്രതിഷേധത്തിന്റെ പേരില്‍ ലത്തീന്‍ അതിരുപത വൈദികനെതിരെ എടുത്ത കേസ് പിന്‍വലിക്കുമോ എന്നതിന് മന്ത്രി കൃത്യമായ മറുപടി നല്‍കിയില്ല. അക്കാര്യം ചര്‍ച്ചയായില്ല എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ മറുപടി.

മുതലപ്പൊഴിയില്‍ ദുരന്തമുണ്ടായതിനു പിന്നാലെ സ്ഥലശത്തത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍ എന്നിവര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ ലത്തീന്‍ അതിരൂപത വൈദികന്‍ മോണ്‍.യൂജിന്‍ പെരേരയ്‌ക്കെതിരെ കേസെടുത്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES