ആലംകോട് – മീരാൻകടവ് റോഡ് നവീകരണം : ഗതാഗത നിയന്ത്രണത്തിനായ് അനുവദിച്ച റോഡ് ഗതാഗത യോഗ്യമല്ലെന്ന് ആക്ഷേപം.
നിർമ്മാണം പുരോഗമിക്കുന്ന ആലംകോട് – മീരാൻകടവ് റോഡിൽ ചെക്കാലവിളാകം മുതൽ മീരാൻകടവ് വരെ വെള്ളി രാവിലെ മുതലാണ് പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
ചെക്കാലവിളാകം ഭാഗത്ത് നിന്നും കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാടൻനട റോഡിലൂടെ കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ വഴിയും സഞ്ചരിക്കണമെന്നായിരുന്നു അധികൃതർ പറഞ്ഞത്. എന്നാൽ വർഷങ്ങളായി ഈ റോഡ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ് ഉള്ളത്.
ഈ റോഡിലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കാതെയാണ് അധികൃതർ ഇതുവഴി വാഹനങ്ങൾ വഴി തിരിച്ചു വിടുവാനുള്ള തീരുമാനം എടുത്തിട്ടുള്ളത്. ഇത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഇതിനോടകം നിരവധി ഒരുചക്ര വാഹനങ്ങൾ ഈ റോഡിൽ അപകടത്തിൽപെട്ടിട്ടുണ്ട്. മാത്രവുമല്ല റോഡിന്റെ ശോച്യവസ്ഥയിൽ ഇതുവഴി ഓട്ടോറിക്ഷകൾ സവാരി നടത്തുവാൻ മടികാട്ടുകയാണ്. ഈ റോഡിലൂടെ യാത്ര ചെയ്ത നിരവധി വാഹനങ്ങൾ ഇതിനോടകം വൻതുക ചിലവഴിച്ച് നന്നാക്കേണ്ടുന്ന അവസ്ഥയിലുമാണ്.
എത്രയും പെട്ടെന്ന്തന്നെ ഈ റോഡ്ലെ കുഴികൾ നികത്തി സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന്മുണ്ടാകണമെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതർ ഇതിന് തയ്യാറാകാത്ത പക്ഷം നിർമ്മാണ പ്രവർത്തികൾ തടഞ്ഞുകൊണ്ട് ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് വരുമെന്ന് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ പറഞ്ഞു.