മുതലപ്പൊഴി വിഷയത്തിൽ പരിഹാരമാവിശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ സമരം പ്രഖ്യാപിക്കാൻ ലത്തീൻ അതിരൂപത തയ്യാറെടുക്കുന്നു.
സമരപരിപാടികൾ കേരള ലത്തീൻ കത്തോലിക്ക അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചന.
വിഴിഞ്ഞം സമരത്തിൻ്റെ പ്രധാന കാരണം മുതലപ്പൊഴിയായിരുന്നുവെന്നും ഇതിൽ പരിഹാരം കണ്ടില്ലാന്നു ചൂണ്ടിക്കാട്ടിയാണ് സഭ സമരത്തിന് ഒരുങ്ങുന്നത് .
നാളിതുവരെയായി 700ലധികം അപകടങ്ങൾ മുതലപ്പൊഴിയിൽ നടന്നു.70ലധികം മരണങ്ങൾ സംഭവിച്ചു. എല്ലാവർഷവും സർക്കാർ പരിഹാരമുണ്ടാക്കാം എന്ന് പറയുന്നതല്ലാതെ നടപടി ആയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിനെതിരെ നടന്ന സമരത്തിൽ പ്രധാന ആവശ്യങ്ങൾ ഒന്നായിരുന്നു മുതലപ്പൊഴി.
ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാനായിട്ടാണ് സമരത്തിലേക്ക് കടക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നേ സമരം പ്രഖ്യാപിക്കാൻ ആയിരുന്നു സഭ ഒരുങ്ങിയത്. പിന്നീട് താൽക്കാലികമായി പിന്മാറുകയായിരുന്നു.
മൺസൂണിന് ഒരു മാസം മാത്രം ശേഷിക്ക് മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ വാരി മാറ്റുന്നതിൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ സമരപരിപാടികളിലേക്ക് കടക്കാൻ ആയിരിക്കും ചർച്ചയിൽ തീരുമാനം ഉണ്ടാവുകയെന്നാണ് സൂചന.