മുതലപ്പൊഴി ഹാർബറിന്റെ ആശാസ്ത്രീയ നിർമ്മാണത്തെതുടർന്ന് വ്യാപകമായി തീരശോഷണം സംഭവിക്കുന്നത് തടയുവനായ് രൂപകല്പന ചെയ്ത ബ്രിഹത് പദ്ധതിയ്ക്കാണ് തുടക്കമായത്.
പദ്ധതി പ്രകാരം, മുതലപ്പൊഴി ഹാർബർ മുതൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് അതിർത്തി പ്രദേശമായ ( പൂത്തുറ മുഞ്ഞമൂട് പാലം )താഴമ്പള്ളി വരെയുള്ള മേഖലയുടെ തീരശോഷണം തടയുവാൻ നടപ്പാക്കുന്ന പുലിമുട്ട് നിർമ്മാണപ്രവർത്തികൾക്കാണ് തുടക്കമായിരിക്കുന്നത്.
പദ്ധതി പ്രകാരം താഴമ്പള്ളി മുതൽ മുഞ്ഞമൂട് പാലത്തിന് സമീപപ്രദേശം വരെയുള്ള പത്തോളം പുലിമുട്ട്കളുടെ നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്. ഓരോ പുലിമുട്ടുകൾ തമ്മിൽ 300 മുതൽ 200 മീറ്റർ വരെയുള്ള ദൂര വ്യെത്യാസത്തിലാണ് നിർമ്മാണം.
പദ്ധതി വിവരണമനുസരിച്ച്, നിലവിലെ മുതലപ്പൊഴി അഴിമുഖത്തിന് വടക്ക് വശത്തെ ആദ്യ പുലിമുട്ടിൽ നിന്ന് 300 മീറ്റർ മാറി നിർമ്മാണം ആരംഭിച്ച ആദ്യ പുലിമുട്ടിന് (G1) കടലിനുള്ളിലേക്ക് 95 മീറ്റർ നീളം കണക്കാക്കിയുള്ള നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്.
തുടർന്ന് G2 പുലിമുട്ട് മുന്നോട്ട് 95 മീറ്ററും G1-G2 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G3 മുന്നോട്ട് 85 മീറ്ററും G2-G3 തമ്മിലുള്ള അകലം 250 മീറ്ററും,, G4 മുന്നോട്ട് 80 മീറ്ററും G3-G4 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G5 മുന്നോട്ട് 80 മീറ്ററും G4-G5 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G6 മുന്നോട്ട് 70 മീറ്ററും G5-G6 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G7 മുന്നോട്ട് 60 മീറ്ററും G6-G7 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G8 മുന്നോട്ട് 60 മീറ്ററും G7-G8 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G9 മുന്നോട്ട് 40 മീറ്ററും G8-G9പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററും, G10 മുന്നോട്ട് 40 മീറ്ററും G9-G10 പുലിമുട്ടുകൾ തമ്മിലുള്ള അകലം 200 മീറ്ററുമായാണ് പദ്ധതി രൂപകല്പ്പന ചെയ്യപ്പെട്ടിട്ടുള്ളത്.
കിഫ്‌ബിയിൽ ഉൾപ്പെടുത്തി 22 കൊടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്ന പദ്ധതി നടപ്പിലാക്കുന്നത് ഹാർബർ എഞ്ചിനീയറിങ് വകുപ്പും, മേൽനോട്ടം കോസ്റ്റൽ ഡെവലപ്മെന്റ് അതോറിറ്റിയുമാണ്.
പുലിമുട്ട് നിർമ്മാണത്തിനായ് കല്ലുകൾ എത്തിക്കുന്നത് കിളിമാനൂരിൽ നിന്നാണ്, ഇവിടെ നിന്നെത്തിക്കുന്ന കല്ലുകൾ താഴമ്പള്ളിയിലെ വെയ്റ്റ് യാർഡിൽ എത്തിച്ച് വെയിറ്റ് വിലയിരുത്തിയശേഷം ജെസിബിയുടെ സഹായത്തോടെ കരയിൽ നിന്ന് കടലിലേക്ക് അടുക്കുകയാണ് ചെയ്യുന്നത്. നിർമ്മാണ പ്രവർത്തികൾ വിലയിരുത്താനും മേൽനോട്ടം വഹിക്കുവാനും ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ ഉദ്യോഗസ്ഥ സംഘവും സ്ഥലത്തുണ്ട്.