Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി : ഹാർബർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിച്ചു.

മുതലപ്പൊഴി : ഹാർബർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ് കോൺഗ്രസ്സ് പ്രവർത്തകർ ഉപരോധിച്ചു.

മുതലപ്പൊഴി ഹാർബർ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസ് ചിറയിൻകീഴ്, ശാർക്കര കോൺഗ്രസ്സ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

മുതലപ്പൊഴി മണൽ നീക്കം വേഗത്തിലാക്കുക, അഴിമുഖത്തെ ലൈറ്റിംഗ് സംവിധാനങ്ങൾ പ്രവർത്തനക്ഷമാമാക്കുക, രക്ഷപ്രവർത്തനങ്ങൾക്ക് ബോട്ട് സംവിധാനം ഒരുക്കുക, CWPRS വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്‌ മത്സ്യത്തൊഴിലാകളുമായി ചർച്ച ചെയ്യുക തുടങ്ങിയ പ്രധാന ആവിശ്യങ്ങൾ ഉന്നയിച്ചയിരുന്നു ഉപരോധം.

പ്രതിഷേധം കണക്കിലെടുത്ത് അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും സംഘം സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ചുമതലയിലുണ്ടായിരുന്ന അസിസ്റ്റന്റ് എൻജിനീയറുമായി പ്രവർത്തകർ ചർച്ചനടത്തി. തുടർന്ന് ഉന്നയിച്ച ആവിശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാനുള്ള അടിയന്തര ശ്രമം ഉണ്ടാകുമെന്ന അസിസ്റ്റന്റ് എൻജിനീയറുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു.

ആവിശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.
ഡി.സി.സി.ജനറൽ സെക്രട്ടറി എം.ജെ.ആനന്ദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.ആർ.അഭയൻ, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് സുനിൽ പെരുമാതുറ, ശാർക്കര മണ്ഡലം പ്രസിഡന്റ്‌ മോനി ശാർക്കര, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബി.എസ്.അനൂപ്, വാർഡ് മെമ്പർമാരായ അൻസിൽ അൻസാരി, വി.ബേബി, മനു ശാർക്കര, ഐ.എൻ.ടി.യു.സി കൺവീനർ ബൈജു, എസ്.എം.ഷഹീർ, സുധീർ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES