Wednesday, August 28, 2024
HomeANCHUTHENGUജൻധൻ യോജനയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് : അഞ്ചുതെങ്ങ് സ്വദേശിനിയ്ക്ക് പണം നഷ്ടമായി.

ജൻധൻ യോജനയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് : അഞ്ചുതെങ്ങ് സ്വദേശിനിയ്ക്ക് പണം നഷ്ടമായി.

കേന്ദ്രസർക്കാരിന്റെ ജനപ്രിയ പദ്ധതിയായ ജൻധൻ യോജന പദ്ധതിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. അഞ്ചുതെങ്ങ് സ്വദേശിനിയ്ക്ക് പണം നഷ്ടമായി.

പുതുവർഷത്തിൽ എല്ലാവർക്കും ധന് യോജന പ്രകാരം 5000 രൂപ വരെയുള്ള അനുകൂല്യംലഭിക്കുമെന്ന തലക്കെട്ടോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തതോടെയാണ് അഞ്ചുതെങ്ങ് സ്വദേശിനിയ്ക്ക് പണം നഷ്ടമായത്.

ഫേസ്ബുക്കിൽ കണ്ട പോസ്റ്റിലൂടെ ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുവാനായി ലിങ്കിൽ ക്ലിക് ചെയ്തതോടെ ഒരു സ്ക്രാച് ആൻഡ്‌ വിൻ പേജ് തുറക്കുകയും തുടർന്ന് രൂപ 4950 രൂപയുടെ സമ്മാനം നിങ്ങൾക്ക് ലഭിച്ചു എന്ന അറിയിപ്പ് ലഭിക്കുകയുമായരുന്നു. തുടർന്ന് അടുത്ത പേജിലേക്ക് നീങ്ങിയപ്പോൾ പേ ടിഎം പേജ് ഓപ്പൺ ആകുകയും പിൻ നമ്പർ നൽകിയാൽ ക്യാഷ് ക്രെഡിറ്റ് ആകുമെന്ന് അറിയിപ്പ് ലഭിക്കുകയുമായിരുന്നു. ഇതുപ്രകാരം പിൻ നമ്പർ നൽകിയതോടെ ഇവരുടെ അക്കൗണ്ടിൽ നിന്ന് ഈ തുക ഡെബിറ്റ് ആകുകയായിരുന്നു.

തുടർന്ന് മൊബൈലിൽ പണം പിൻവലിച്ചതായുള്ള എസ്എംഎസ് എത്തിയപ്പോഴാണ് പണം ലഭിക്കുകയായിരുന്നില്ല തന്റെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായതെന്ന് തിരിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES