Monday, August 26, 2024
HomeAATINGALതൊഴില്‍ മേള കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

തൊഴില്‍ മേള കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര നൈപുണ്യവികസനം, യുവജനകാര്യ മന്ത്രാലയങ്ങളും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ മേള ആറ്റിങ്ങല്‍ സി.എസ്.ഐ സ്‌കൂളില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങള്‍ യുവജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ തൊഴില്‍ മേള സംഘടിപ്പിച്ചത്.

രാജ്യത്തെ യുവജനങ്ങളുടെ കഴിവുകള്‍ നാടിനും സ്വന്തം കുടുംബത്തിനും പ്രയോജനപ്പെടാന്‍ ഉതകുംവിധം അവസരങ്ങള്‍ സൃഷ്ടിയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വി. മുരശീധരന്‍ പറഞ്ഞു. രാജ്യം പൂരോഗതിയിലേയ്ക്ക് ചലിയ്ക്കണമെങ്കില്‍ രാജ്യത്തെ യുവതിയുവാക്കള്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കണം. തൊഴില്‍പരമായ ഇത്തരം അവസരങ്ങള്‍ പ്രയോജപ്പെടുത്താനുള്ള ഒരു കേന്ദ്രം എന്ന നിലയിലാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര നൈപുണ്യവികാസം മന്ത്രാലയം മേഖലാ ഡയറക്ടര്‍ എസ്.സി ഗോയല്‍, നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്ടര്‍ എം. അനില്‍കുമാര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ റീജ്യണല്‍ മാനേജര്‍ സ്മിത. എസ്. നായര്‍, ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍മാരായ സന്തോഷ്, ശാന്തകുമാരി, സി.എസ്.ഐ ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിനി തോമസ്, നെഹ്‌റു യുവ
കേന്ദ്ര ജില്ല യൂത്ത് ഓഫീസര്‍ സന്ദീപ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തൊണ്ണൂറോളം സവകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മേളയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ സ്ഥാപനങ്ങളില്‍ നിന്നായി 5214 ഒഴിവുകളായിരുന്നു തൊഴില്‍ മേളയില്‍ ലഭ്യമായത്. തൊഴിലന്വേഷകര്‍ക്കായി സെമിനാറുകളും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES