അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് നാല് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ ഒരാൾ മരണപ്പെട്ടു. രക്ഷാപ്രവർത്തകർ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് മൂന്ന്പേർക്കായ് തിരച്ചിൽ തുടരുന്നു.
പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനാണ് മരണപ്പെട്ടത്. പുതുക്കുറിച്ചി സ്വദേശി ആൻ്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തിരയിൽപ്പെട്ട് അപകടം സംഭവിച്ചത്.
ബിജു, കുഞ്ഞുമോൻ, ബിജു, മാൻറ്റസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. മറ്റുള്ളവർക്കായി അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ ശക്തമായ തിരച്ചിൽ തുടരുന്നു.

