Thursday, June 5, 2025
HomeANCHUTHENGUമുതലപ്പൊഴിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള അറിയിപ്പ്.

മുതലപ്പൊഴിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കുള്ള അറിയിപ്പ്.

മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ അഴിമുഖം മണൽ മൂടി മത്സ്യബന്ധനം സാധ്യമല്ലാതായ സാഹചര്യത്തിൽ ഈ തുറമുഖത്തെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തിയിരുന്ന മത്സ്യബന്ധന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിവര ശേഖരണം നടത്തുന്നതിൻ്റെ ഭാഗമായി ചിറയിൻകീഴ് മത്സ്യഭവൻ പരിധിയിൽ ( ചിറയിൻകീഴ്, അഞ്ചുതെങ്ങ് ) വരുന്ന മത്സ്യബന്ധന യാന ഉടമകൾ താഴെ കൊടുത്തിരിക്കുന്ന രേഖകളുമായി ചിറയിൻകീഴ്, അഞ്ചുതെങ്ങ് ഓഫീസുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ചിറയിൻകീഴ് ഫിഷറീസ് എക്സ്സ്‌റ്റെഷൻ ഓഫിസർ അറിയിച്ചു.

▪️ഹാജരാക്കേണ്ട രേഖകൾ

1.മത്സ്യബന്ധന യാനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് /SPECIAL PERMIT

2.മത്സ്യബന്ധന യാന ഉടമയുടെയും അതിൽ ജോലി ചെയ്യുന്ന തദ്ദേശീയരായ തൊഴിലാളികളുടെയും – മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക് ആധാർ, ബാങ്ക് പാസ് ബുക്ക് .

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES