Sunday, August 25, 2024
HomeCHIRAYINKEEZHUഎൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴിൽ ധർണ്ണ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴിൽ ധർണ്ണ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണ
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാർ നയത്തിന് എതിരെ അഖിലേന്ത്യാ വ്യാപകമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പ്രതിഷേധം സംഘടിപ്പിച്ചു.

പദ്ധതി വിഹിതം വെട്ടി കുറച്ചും, അനാവശ്യ നിയമങ്ങൾ അടിച്ചേൽപ്പിച്ചും പദ്ധതി യെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഇതിന് എതിരെയാണ് തൊഴിലാളികൾ
ദേശ വ്യാപകമായി സമരം സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ചിറയിൻകീഴിൽ സംഘടിപ്പിച്ച ധർണ്ണ യൂണിയൻ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ആർ. സരിത, സിപിഐഎം ലോക്കൽ സെക്രട്ടറി രവീന്ദ്രൻ, യൂണിയൻ സെക്രട്ടറി സജിത്ത് ഉമ്മർ, പ്രസിഡന്റ്‌ സൗമ്യ, ട്രഷറർ അനീഷ്, ഹീസമോൻ, അജി തോപ്പിൽ എന്നിവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES