മത്സ്യഫെഡിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. ഐ എഫ് ഡി പി , എൻ എം ഡി എഫ് സി എൻ ബി സി എഫ് ഡി സി – ടേം ലോൺ പദ്ധതി പ്രകാരം വായ്പ എടുത്തിട്ടുള്ള മത്സ്യത്തെഴിലാളികളുടെ വായ്പകളിൽ മത്സ്യഫെഡിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി. 2020 മാർച്ച് 31 ന് വായ്പ തിരിച്ചടവ് കാലാവധി കഴിഞ്ഞ വായ്പകൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി.
പദ്ധതി പ്രകാരം പലിശ , പിഴ പലിശ എന്നിവ ഒഴിവാക്കി മുതൽ തുക മാത്രം തിരിച്ചടച്ചു കൊണ്ട് ലോൺ അവസാനിപ്പിക്കുന്നതിന് അവസരം നൽകുന്നു.
അപേക്ഷിക്കേണ്ട അവസാന തീയതി 2022 ആഗസ്റ്റ് 31.
അർഹതയുള്ള ഗുണഭോക്താക്കൾ വായ്പ എടുത്തിട്ടുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘത്തിൽ ബന്ധപ്പെട്ട് നിർദ്ദിഷ്ട അപേക്ഷയും മകളും 2022 ആഗസ്റ്റ് 31 ന് മുമ്പായി നൽകേണ്ടതാണ്.

