Thursday, August 29, 2024
HomeKERALAപ്രധാനമന്ത്രി നരേന്ദ്ര മോദി കേരളവും കര്‍ണാടകവും സന്ദര്‍ശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളവും കര്‍ണാടകവും സന്ദര്‍ശിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളവും കര്‍ണാടകവും സന്ദര്‍ശിക്കും. സെപ്റ്റംബര്‍ ‌ഒന്നിന് വൈകിട്ട് ആറിനു കൊച്ചി വിമാനത്താവളത്തിന് സമീപം കാലടിയില്‍ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദര്‍ശിക്കും.

സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്പതരയ്ക്ക് കൊച്ചിയിലെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും.

ഉച്ചയ്ക്ക് 1.30ന് മംഗളൂരുവില്‍ 3800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES