Thursday, August 29, 2024
HomeCHIRAYINKEEZHUവാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ.

വാട്ടർ അതോറിറ്റി വെട്ടിപ്പൊളിച്ച റോഡിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ.

അഴൂർ പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ കുറെ നാളുകളായി കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. ജലവിതരണം തുടങ്ങുമ്പോൾ പൈപ്പ് പൊട്ടൽ ഒരു തുടർക്കഥയായി മാറുന്നു. പൈപ്പ് പൊട്ടി വിതരണം തടസ്സപ്പെട്ടാൽ ആഴ്ചകൾ കഴിഞ്ഞാണ് അധികാരികൾ തിരിഞ്ഞു നോക്കുന്നത്. ഇത്തരത്തിൽ പിഡബ്ല്യു റോഡുകളിലും പഞ്ചായത്ത് റോഡുകളിലും നിരവധി ആയിട്ടുള്ള ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പണി പൂർത്തിയായാൽ ഇത്തരം കുഴികൾകോൺക്രീറ്റ് ചെയ്ത് പൂർവസ്ഥിതിയിൽ ആക്കണം എന്ന നിയമം അനുശാസിക്കെ വാട്ടർ അതോറിറ്റി ജീവനക്കാർ ഇത്തരത്തിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ മണ്ണിട്ട് മൂടുക പോലും ചെയ്യാതെ സ്ഥലം വിടുകയാണ് ചെയ്യാറ് ഇതുമൂലം ശുദ്ധജലത്തിന് ബുദ്ധിമുട്ടുന്ന ജനങ്ങൾ യാത്ര ക്ലേശം കൂടി അനുഭവിക്കുകയാണ്.

ഇതിൽ ശക്തമായ പ്രതിഷേധ രേഖപ്പെടുത്തി കൊണ്ടാണ് പെരുംകുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാസങ്ങളോളമായി കുഴിച്ചിട്ടിരിക്കുന്ന പെരുംകുഴി നാലുമുക്ക് ജംഗ്ഷനിലെ വാട്ടർ അതോറിറ്റി കുഴിയിൽ തെങ്ങിൻ തൈ നട്ടു പ്രതിഷേധിച്ചത്..

ഓണക്കാലത്ത് ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക വാട്ടർ അതോറിറ്റി കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ: എസ് കൃഷ്ണകുമാർ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എച്ച് സജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി സുരേന്ദ്രൻ വി കെ ശശിധരൻ അഴൂർ വിജയൻ ബിജു ശ്രീധർ കെ ഓമന മാടൻവിള നൗഷാദ്.സോമശേഖരൻ നായർ എ ആർ നിസാർ എസ് ജി അനിൽകുമാർ രാജൻ കൃഷ്ണപുരം റഷീദ് റാവുത്തർ പ്രവീണഎന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES