അഞ്ചുതെങ്ങ് പാതയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) വർക്കുകൾ ആരംഭിച്ചു. വൊഡാഫോൺ ഐഡ ലിമിറ്റഡ്ന് വേണ്ടിയാണ് അഞ്ചുതെങ്ങ് പാതിയിലെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) വർക്കുകളുടെ നടക്കുന്നത്. ഇതിന്റെ പ്രവർത്തികൾ അഞ്ചുതെങ്ങ് ജന്ക്ഷനിൽ നിന്ന് ഇന്ന് ആരംഭിച്ചു.
അതിവേഗ ഇന്റർനെറ്റ് നെറ്റ്വർക്ക് സംവിധാനത്തിന്റെ ഭാഗമായാണ് കേബിൾ സ്ഥാപിക്കുന്നത്. ഇത്യേൽ (ITHIEL) കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥപനമാണ് കോൺട്രാക്ടർ. കേബിൾ സ്ഥാപിക്കുവനായി നൂതന ഡ്രില്ലിംങ്ങ് മിഷീൻ എച്ച്.ഡി.ഡി (Horizontal Directional Drilling) സംവിധാനമാണ് ഇവർ ഉപയോഗിക്കുന്നത്.
നിലവിൽ ചിറയിൻകീഴ് വർക്കല പാതയിൽ 40 കിലോമീറ്റർ ദൂരത്തിൽ മംഗലാപുരം – പെരുങ്കുഴി – ചിറയിൻകീഴ് – അഞ്ചുതെങ്ങ് – മേലേ വെട്ടൂർ വരെയാണ് പ്രവർത്തികൾ. 100 മുതൽ 150 മീറ്ററോളം നീളത്തിൽ റോഡിന്റെ ഘടനയ്ക്ക് അനുസരിച്ച് 2 മീറ്റർ താഴ്ചയിൽ 1 മീറ്റർ തൊഴിലാളികളുടെ സഹായത്തോടെ കുഴികൾ കുഴിച്ച് ഈ കുഴികൾ എച്ച്.ഡി.ഡി ഡ്രില്ലിംങ്ങ് മിഷീന്റെ സഹായത്തോടെ ഡ്രിൽ ചെയ്ത് ബന്ധിപ്പിച്ച് ഡ്രിൽ പിറ്റിൽ കേബിൾ ഡെക്റ്റ് ബന്ധിപ്പിച്ച് ഡ്രിൽ പിറ്റ്കൾ ബാക്ക് പുൾ ചെയ്യുന്നു. അതിനുശേഷം ഇതിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ (OFC) കടത്തിവിടുന്നു. ശരാശരി കേബിൾ നീളം ഒരു കിലോമീറ്ററാണ് ഇതിനാൽ തുടർന്നുള്ള കേബിൾ ജോയിന്റ്നായി മാൻഹോളുകളും സ്ഥപിക്കും.
100 മീറ്റർ ഡ്രിൽ ചെയ്യുവാൻ മണൽ പ്രദേശമാണെങ്കിൽ ഒരു മണിക്കൂറോളമാണ് ഇതിനായി വേണ്ടിവരിക. എന്നാൽ മേഖല കല്ലുകൾ നിറഞ്ഞതോ മറ്റെന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിലോ ഈ പ്രക്രീയകൾ മനുഷ്യസഹായത്തെ ഉപയോഗപ്പെടുത്തി പൂർത്തികരിക്കുവാനെ സാധിക്കുകയുള്ളൂ.
▪️ശ്രദ്ധിക്കുക
ഈ പ്രവർത്തിയുടെ ഭാഗമായി റോഡിൽ കുഴിയ്ക്കുന്ന കുഴികൾ പൂർവ്വ സ്ഥിതിയിൽ ആക്കുവാനുള്ള ചുമതല ടി കമ്പനിയ്ക്കാണെന്ന് പൊതുമാരാമത്ത് വകുപ്പ് ആറ്റിങ്ങൽ എക്സിക്യൂട്ടിവ് എഞ്ചിനീയർ അരവിന്ദ് അറിയിച്ചിട്ടുണ്ട്.