Monday, August 26, 2024
HomeCHIRAYINKEEZHUഅപകടാവസ്ഥയിലായ പണ്ടകശാല പാർവ്വതിപുരം മാർക്കറ്റ് പുതുക്കിപണിയണം : കോൺഗ്രസ്സ്

അപകടാവസ്ഥയിലായ പണ്ടകശാല പാർവ്വതിപുരം മാർക്കറ്റ് പുതുക്കിപണിയണം : കോൺഗ്രസ്സ്

ചിറയിൻകീഴ് പണ്ടകശാലയിലെ അപകടസ്ഥിതിയിലുള്ള പാർവ്വതിപുരം പൊതു മാർക്കറ്റ് പുതുക്കിപണിയണമെന്ന ആവിശ്യവുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രംഗത്ത്.

കോൺഗ്രസ്‌ പുതുക്കരി വാർഡ് കമ്മറ്റി പ്രസിഡന്റ് സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അപകട സ്ഥിതിയിലുള്ള പൊതു മാർക്കറ്റ് പുതുക്കിപണിയണമെന്ന ആവിശ്യം ശക്തമായിരിക്കുന്നത്.

കോർപ്പറേറ്റീവ് ഇൻസ്ട്രിയൽ ട്രയിനിംഗ് സെന്റർ , മാവേലി സ്റ്റോർ തുടങ്ങി വിവിധ കച്ചവട സ്ഥാപനങ്ങൾ സ്ഥിതിചെയ്ത ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിങ്ങ് നിലവിൽ സിമന്റുകൾ അടർന്നുവീണ് ഉള്ളിലെ കമ്പികൾ പുറത്തുകാണുന്ന അവസ്ഥയിലാണ്.

ഇത് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാക്കാൻ കാരണമായിട്ടുണ്ട്. ദിനംപ്രതി കെട്ടിടത്തിന്റെ പല ഭാഗങ്ങളും അടർന്നു വീഴുന്ന അവസ്ഥയിലായ സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിയ്ക്കുവാൻ തയ്യാറാകണമെന്നാണ് കോൺഗ്രസ്സ് പുതുക്കരി വാർഡ് കമ്മറ്റി ആവിശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES