Wednesday, August 21, 2024
HomeAATINGALപാർലമെന്റ് തെരഞ്ഞെടുപ്പ് : തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ അന്തിമ പോളിംഗ് കണക്കുകൾ.

പാർലമെന്റ് തെരഞ്ഞെടുപ്പ് : തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളുടെ അന്തിമ പോളിംഗ് കണക്കുകൾ.

ലോക്സഭാ തിരഞ്ഞെടുപ്പ് പോളിംഗ് സംബന്ധിച്ച അന്തിമ കണക്കിൽ തിരുവനന്തപുരം മണ്ഡലത്തിൽ 66.47 ശതമാനവും ആറ്റിങ്ങലിൽ 69.48 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

തിരുവനന്തപുരത്ത് ആകെയുള്ള 14,30,531 വോട്ടർമാരിൽ 9,50,829 പേർ വോട്ട് രേഖപ്പെടുത്തി.ഇതിൽ 4,67,078 പുരുഷൻമാരും 4,83,722 സ്തീകളും ഉൾപ്പെടുന്നു. മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വീട്ടിലെ വോട്ട് പ്രകാരം 5,509 വോട്ടർമാരിൽ 5,064 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിൽ 1373 വോട്ടർമാരിൽ 1313 പേർ വോട്ട് രേഖപ്പെടുത്തി. അവശ്യസേവന വിഭാഗത്തിൽ 2024 പേരിൽ 1629 പേരും വോട്ട് ചെയ്തു.

ആറ്റിങ്ങലിൽ ആകെയുള്ള 13,96,807 വോട്ടർമാരിൽ 9,70,517 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 4,49,212 പുരുഷൻമാരും 5,21,292 സ്തീകളും ഉൾപ്പെടുന്നു. മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വീട്ടിലെ വോട്ട് പ്രകാരം 7,308 വോട്ടർമാരിൽ 6,891 പേർ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തിൽ 3361 വോട്ടർമാരിൽ 3244 പേർ വോട്ട് രേഖപ്പെടുത്തി. അവശ്യസേവന വിഭാഗത്തിൽ 2426 പേരിൽ 1748 പേരും വോട്ട് ചെയ്തു.

2019 ലെ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ 73.23 ശതമാനവും ആറ്റിങ്ങൽ മണ്ഡലത്തിൽ 74.4 ശതമാനവുമായിരുന്നു പോളിംഗ്.

▪️തിരുവനന്തപുരം മണ്ഡലം.

കഴക്കൂട്ടം: 65.13%
വട്ടിയൂർക്കാവ്: 62.87%
തിരുവനന്തപുരം: 59.71%
നേമം: 66.06%
പാറശ്ശാല: 70.61%
കോവളം: 69.82%
നെയ്യാറ്റിൻകര: 70.76%
വർക്കല: 68.42%

▪️ആറ്റിങ്ങൽ മണ്ഡലം

ആറ്റിങ്ങൽ: 69.89%
ചിറയിൻകീഴ്: 68.12%
നെടുമങ്ങാട്: 70.34%
വാമനപുരം: 69.09%
അരുവിക്കര: 70.74%
കാട്ടാക്കട: 69.70%

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES