ആറ്റിങ്ങലിലെ എല്ലാ ബൂത്തു കളിലും വോട്ടെടുപ്പ് പൂർണമായി വീഡിയോ റെക്കാഡ് ചെയ്യാൻ ഹൈക്കോടതി ഉത്തരവായി. തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന് മുൻതൂക്കമുണ്ടാക്കാൻ ഇലക്ടറൽ ഓഫീസർ മാരും തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും നടത്തിയതായി ആരോപിക്കുന്ന ക്രമക്കേടുകൾക്കെതിരെ ആറ്റിങ്ങൽ പാർലമെൻ്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി കേരള ഹൈകോടതിയിൽ സമർപ്പിച്ച 16024/24ആം നമ്പർ കേസിലാണ് മണ്ഡലത്തിലെ 1423 ബൂത്തുകളിലും പൂർണ്ണ സമയം ക്യാമറ നിരീക്ഷണം ഏർപ്പെടുത്താൻ കേരള ഹൈക്കോടതി ഉത്തരവിട്ടത്.
തിഞ്ഞെടുപ്പ് പോളിങ് നടപടികൾ നിഷ്പക്ഷമായും നീതിപൂർവ്വമായും നടത്താത്ത ഉദ്യോഗസ്‌ഥർ കനത്ത നടപടി ഏറ്റു വാങ്ങേണ്ടി വരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ .കരകുളം കൃഷ്‌ണപിള്ള മുന്നറിയിപ്പ് നൽകി.